കരുനാഗപ്പള്ളി* മാതാ അമൃതാനന്ദമയി
മഠത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുസ്‌തകമെഴുതിയ മുന്‍ അന്തേവാസി
ഗെയ്‌ല്‍ ട്രെഡ്‌വെലിന് പരാതിയുണ്ടെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന്
പൊലീസ്. ഈ ആവശ്യമുന്നയിച്ച് കരുനാഗപ്പള്ളി പൊലീസ് ഗെയില്‍
ട്രെഡ്‌വലിന് ഇ - മെയില്‍ സന്ദേശമയച്ചു. ഗെയില്‍ ട്രെഡ്‌വെല്‍ എഴുതിയ
പുസ്‌തകത്തിന്റെ അടിസ്‌ഥാനത്തില്‍ നിരവധി പരാതികള്‍ പൊലീസിനു ലഭിച്ച
സാഹചര്യത്തിലാണ് നടപടി. ഗെയിലിന്റെ പരായില്‍ മാത്രമേ കേസെടുക്കാന്‍
കഴിയൂവെന്ന് പരാതി നല്‍കിയ അഭിഭാഷകനെ പൊലീസ് അറിയിച്ചു.







