കോഴിക്കോട് : ലോക്സഭാ സീറ്റ് കിട്ടണമെന്ന സോഷ്യലിസ്റ്റ് ജനതാദളിന്റെ ആവശ്യം കോണ്ഗ്രസ് ഹൈക്കമാണ്ടിനു വിട്ടതോടെ ദളിനു സീറ്റ് കിട്ടാനുള്ള സാധ്യത മങ്ങി. വയനാടോ വടകരയോ കിട്ടണമെന്നാണ് ദളിന്്റെ ഡിമാന്റ്. ഇതില്‍ വടകരയാണ് കൂടുതല്‍ താല്പര്യപ്പെടുന്നത്. ഈ രണ്ടു സീറ്റുകള്‍ അല്ലാതെ മറ്റൊന്ന് പരിഗണിക്കാന്‍ കോണ്ഗ്രസ് നേതൃത്വം തയ്യറാണ്. എന്നാല്‍ യു.ഡി.എഫ് തോറ്റ സീറ്റില്‍ മത്സരിക്കാന്‍ ഇല്ളെ ന്നാണ് ജനതാദള്‍ നിലപാട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര സോഷ്യലിസ്റ്റ്
ജനതാദളിന് യു.ഡി.എഫ് കൊടുത്തതായിരുന്നു. എന്നാല്‍ അന്ന് അവര്‍ സീറ്റ് സ്വീകരിച്ചില്ല. തുടര്ന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി നേതൃത്വം നിര്ത്തിയത്. വയനാട് കിട്ടിയില്ളെങ്കില്‍ മത്സരിക്കാന്‍ ഇല്ളെന്നു പറഞ്ഞ മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്്റ് രമേശ് ചെന്നിത്തല നിര്ബന്ധിച്ച് മത്സരത്തിനു ഇറക്കുകയായിരുന്നു. നാലു പതിറ്റാണ്ട് സി.പി.എം കുത്തകയാക്കിവെച്ച വടകര സീറ്റ് സി.പി.എമ്മിലെ പി. സതീദേവിയെ തോല്പിച്ചാണ് മുല്ലപ്പള്ളി പിടിച്ചടെുത്തത്. കോണ്ഗ്രസ് അഭിമാനമായി ഉയര്ത്തി കാട്ടുന്ന സീറ്റ് വിട്ടു കൊടുക്കാനാവില്ളെന്നാണ് ശനിയാഴ്ച വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കോണ്ഗ്രസ് നേതാക്കള്‍ അറിയിച്ചത്.
കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ മണ്ഡലമാണ് വയനാട്. അതും വിട്ടുതരാന്‍
ആവില്ളെന്ന് കോണ്ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അടുത്ത തവണ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് തരുന്ന കാര്യം ആലോചിക്കാമെന്നും ജനതാദള്‍ നേതാക്കളെ സമാധാനിപ്പിച്ചു. വയനാട്, അല്ളെങ്കില്‍ വടകര അതിനപ്പുറം ചര്ച്ച വേണ്ടെന്നു ദള്‍ നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. സിറ്റിംഗ് സീറ്റിന്്റെ കാര്യത്തില്‍
ഹൈകമണ്ടിന്്റെ തീരുമാനം അറിയാതെ സംസ്ഥാന നേതൃത്വത്തിന് ഉറപ്പുതരാന്‍ കഴിയില്ളെന്ന് കോണ്ഗ്രസ് നേതാക്കള്‍ അറിയിച്ചു. തുടര്ന്ന് തീരുമാനം ഹൈകമാണ്ടിനു വിട്ടു ചര്ച്ച അവസാനിപ്പിക്കുകയായിരുന്നു. സീറ്റ് കിട്ടുമെന്ന് ദള്‍ നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സാധ്യത കുറവാണെന്നാണ് കോണ്ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന.








