Home » » ഇരയുടെയും വേട്ടക്കാരന്‍െറയും സൗഹൃദം കണ്ണൂരിന്‍െറ മണ്ണില്‍ പങ്കുവെക്കുന്നു.

ഇരയുടെയും വേട്ടക്കാരന്‍െറയും സൗഹൃദം കണ്ണൂരിന്‍െറ മണ്ണില്‍ പങ്കുവെക്കുന്നു.

Written By Unknown on Saturday, 1 March 2014 | 08:59

    
കണ്ണൂര്‍:2002ല്നടന്ന ഗുജറാത്ത് കലാപം രാജ്യത്തെ ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന രണ്ട് ഇമേജുകള്‍; യഥാക്രമം ഇരയുടെയും വേട്ടക്കാരന്െറയും. ഇവര്രണ്ടുപേരും കണ്ണൂരിന്െറ മണ്ണില്സൗഹൃദം പങ്കുവെക്കുന്നു. ഒരു മുസ്ലിം കച്ചവടക്കാരന്െറ കടക്ക് തീവെച്ച് കൈയില്വാളും തലയില്കാവികെട്ടുമായി ആര്ത്തട്ടഹസിച്ച് കാമറക്ക് മുന്നില്ആവേശത്തോടെ നില്ക്കുന്ന അശോക് മോച്ചിയുടെ ചിത്രമാണ് ഗുജറാത്ത് കലാപത്തില്സംഘ്പരിവാറിന്െറ മുഖം. മറ്റൊരു ഘട്ടത്തില്സ്വന്തം ജീവനുവേണ്ടി കരഞ്ഞുതൊഴുത് നില്ക്കുന്ന കുത്ബുദ്ദീന്അന്സാരിയുടേതാണ് ഇരയുടെ മുഖം.
കലാപാനന്തരം പശ്ചിമബംഗാളിലേക്ക് പലായനം ചെയ്ത അന്സാരി മാധ്യമങ്ങളില്വലിയ ആഘോഷമായെങ്കിലും അശോക് മോച്ചിയെ ഏറെ കാലത്തേക്ക് കണ്ടതേയില്ല. ലോകമാധ്യമങ്ങള്മുഴുവന്അശോക് മോച്ചിയെ ഗുജറാത്ത് കലാപത്തിന്െറ ആര്‍.എസ്.എസ് മുഖമാക്കിയപ്പോള്ഇതൊന്നുംമുന്കൂട്ടി കാണാനറിയാത്ത ദരിദ്രനായ ഇയാള്പൊതുവേദിയുടെ പിന്നിലേക്ക് വലിഞ്ഞു. മാനസാന്തരത്തിന് വിധേയനായ മോച്ചി പാശ്ചാത്താപവുമായി രംഗത്തുവന്നപ്പോള്പൊതുസമൂഹം സ്വീകരിക്കാനും തയാറായി. തന്നെ സംഘ്പരിവാര്രാഷ്ട്രീയ ഉപകരണമാക്കി മാറ്റുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ മോച്ചി പിന്നീട് വഴിയില്നിന്നും മാറി. അന്സാരിയുടെ ദയനീയ മുഖമാണ് തന്നെ മാറ്റിയതെന്ന് ഇദ്ദേഹം പറയുന്നു. സി.പി.എം നേതൃത്വത്തിലുള്ള ന്യൂനപക്ഷ സാംസ്കാരിക സംഘടനകളുടെ കോഡിനേഷന്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്മാര്ച്ച് മൂന്നിന് മൂന്നു മണിക്ക് തളിപ്പറമ്പില്നടക്കുന്ന ചടങ്ങിലാണ് ഇരുവരുംഹസ്തദാനംചെയ്യുന്നത്. ദളിതനായ തന്നെ കലാപത്തില്ഉപകരണമായി ഉപയോഗിച്ചുവെന്നാണ് അശോക് മോച്ചി പിന്നീട് തിരിച്ചറിഞ്ഞത്. ഇതോടെ സംഘ്പരിവാറില്നിന്നകന്ന മോച്ചി പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുകയായിരുന്നു. ഗുജറാത്ത് വംശഹത്യനടന്ന് 12 വര്ഷം പിന്നിടുമ്പോഴാണ് ഇരുവരും തമ്മില്കാണുന്നത്. ഗുജറാത്തിനെ രാജ്യത്തിന്െറ പരീക്ഷണശാലയാക്കി മാറ്റുന്നുവെന്ന് ആരോപണവിധേയനായ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്ഥിയാകുന്ന ആദ്യ ലോക് സഭാ തെരഞ്ഞെടുപ്പാണ് നടക്കാന്പോകുന്നത് എന്ന പ്രത്യേകതയും ഇപ്പോഴുണ്ട്

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.