കൊല്ലം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന
അധ്യക്ഷയുടെ രഹസ്യമായ ഒമാന്‍ സന്ദര്‍ശനത്തില്‍ ദുരൂഹതയുണെ്‌ടന്ന് ഒഐസിസി
ഒമാന്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഏത് കോണ്‍ഗ്രസ് നേതാക്കള്‍ വിദേശ പര്യടനം നടത്തിയാലും അതാത് രാജ്യത്തെ ഒഐസിസി കമ്മിറ്റിയെ അറിയിക്കണമെന്ന കെപിസിസി നിര്‍ദേശം ലംഘിച്ചാണ് അവരുടെ സന്ദര്‍ശനം.
ഒമാനിലെ ഇവന്റ് മാനേജ്‌മെന്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ ആണ് ബിന്ദുകൃഷ്‌ണ ഒമാനിലെത്തിയത്. സ്വകാര്യ വ്യക്തികളുടെയും ബിസിനസ് ലോബിയുടെയും അതിഥിയായി വന്‍കിട ഹോട്ടലിലാണ് താമസം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിസിസിയും ഒഐസിസിയും അറിയാതെ വിദേശരാജ്യങ്ങളില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്നത് പൊതുസമൂഹത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംശയത്തിന് ഇടനല്‍കും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള നേതാവിന്റെ ഇത്തരം പ്രവണത തുടര്‍ന്നാല്‍ തങ്ങള്‍ക്ക് മറിച്ചൊരു തീരുമാനം എടുക്കേണ്‌ടി വരുമെന്നും ഒഐസിസി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.പത്രസമ്മേളനത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഒമാന്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.ഒ.ഉമ്മന്‍, വൈസ്‌പ്രസിഡന്റ് കുര്യാക്കോസ് മാളിയേക്കല്‍, ട്രഷറര്‍ ഷിഹാബുദീന്‍ ഓടയം എന്നിവര്‍ സംബന്ധിച്ചു.