കണ്ണൂര്‍ : മനുഷ്യത്വം മരവിക്കാത്ത കമ്യൂണിസ്റ്റ് നേതാവാണ് വി.എസ്.അച്യുതാനന്ദനെന്ന്
കെ.പി.സി.സി. പ്രസിഡന്‍റ് വി.എം.സുധീരന്‍ പറഞ്ഞു. സി.പി..എമ്മില്‍ വി.എസ്സിനെപ്പോലുള്ളവരുള്ളത്
കേരളസമൂഹത്തിന് ആശ്വാസമാണ്.
ഒരു രാഷ്ട്രീയപ്രസ്ഥാനം ആകാന്‍ പാടില്ലാത്തവിധം സി.പി.എം. അധഃപതിച്ചിരിക്കുകയാണ്. അണികളെയും ജനങ്ങളെയും വേണ്ടാത്തവരായി അതിന്റെ നേതാക്കളും മാറി. ടി.പി.വധത്തിന്റെപേരില്‍ വി.എസ്സിനെ തള്ളിപ്പറയേണ്ടിവന്നത് അതുകൊണ്ടാണ് -സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.പി.ചന്ദ്രശേഖരന്‍വധം സംബന്ധിച്ച് വി.എസ്സിന്റെ കത്ത് ചര്‍ച്ചയ്‌ക്കെടുക്കാനുള്ള ധാര്‍മിക കരുത്ത് സി.പി.എം. കേന്ദ്രക്കമ്മിറ്റിക്കുണ്ടായില്ല. കശാപ്പുകാരന്റെ കാരുണ്യംപോലും ചന്ദ്രശേഖരന്റെ കാര്യത്തില്‍ സി.പി.എം. കാണിച്ചില്ല. ടി.പി. വധത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രഖ്യാപനം. എന്നിട്ട് കോടതിവിധി വന്നിട്ടുപോലും അന്വേഷണവിവരം പരസ്യമാക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ട് ജനങ്ങളോടു പറയാനുള്ള ഉത്തരവാദിത്വമെങ്കിലും നേതാക്കള്‍ കാണിക്കണം -സുധീരന്‍ പറഞ്ഞു.
പോലീസ് പുല്ലാണ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന സി.പി.എമ്മിന് ഇപ്പോള്‍ പോലീസ്, സി.ബി.ഐ. എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ പേടിയാണ്. ഇനിയെങ്കിലും തെറ്റുതിരുത്താന്‍ അവര്‍ തയ്യാറാകണം. യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ സി.പി.എം. നേതൃത്വം തയ്യാറാകുന്നില്ല. കേരളത്തില്‍ സ്വന്തം അണികള്‍ക്കു സ്വീകാര്യമല്ലാത്ത നിലപാടുമായി സി.പി.എം. പോകുമ്പോള്‍ പൊതുജനത്തിന് എങ്ങനെ പാര്‍ട്ടി സ്വീകാര്യമാകും. തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്കു നീങ്ങുകയും കാലം കുറേക്കഴിയുമ്പോള്‍ തിരുത്തുകയുംചെയ്യുന്ന സമീപനമാണ് സി.പി.എമ്മിന്‍േറത് -സുധീരന്‍ കുറ്റപ്പെടുത്തി.