ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനം തയ്യാറായി.
കരട് വിജ്ഞാപനം നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിട്ടു.
കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ചതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് മാത്രമായി ഓഫീസ് മമോറാണ്ടം പുറത്തിറക്കില്ലെന്നും പരിസ്ഥതി മന്ത്രാലയം സെക്രട്ടറി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം പുറത്തിറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നിയമമന്ത്രാലയത്തിന്റെ അംഗീകാരംകൂടി ലഭിച്ചതിന്‌ശേഷം മാത്രമേ കരട് വിജ്ഞാപനം പുറപ്പെടുവിക്കൂ. അതിനുശേഷം 60 ദിവസംകൂടി കഴിഞ്ഞാലേ അന്തിമവിജ്ഞാപനമാകുകയുള്ളൂ.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് ശേഷംമാത്രമേ നിരാഹാരം പിന്‍വലിക്കൂ എന്ന് ഹൈറേഞ്ച് സംരക്ഷണസമിതി പ്രതികരിച്ചു. നവംബര്‍ 13ന് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്നതാണ് സമിതിയുടെ പ്രധാന ആവശ്യമെന്ന് ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ പറഞ്ഞു.