Home » » 86-ാമത്‌ ഓസ്‌കറില്‍ മികച്ച ചിത്രമായി സ്റ്റീവ്‌ മക്‌ക്വീന്‍ സംവിധാനം ചെയ്‌ത ട്വല്‍വ്‌ ഇയേഴ്‌സ്‌ എ സ്ലേവ്‌ തെരഞ്ഞെടുക്കപ്പെട്ടു.

86-ാമത്‌ ഓസ്‌കറില്‍ മികച്ച ചിത്രമായി സ്റ്റീവ്‌ മക്‌ക്വീന്‍ സംവിധാനം ചെയ്‌ത ട്വല്‍വ്‌ ഇയേഴ്‌സ്‌ എ സ്ലേവ്‌ തെരഞ്ഞെടുക്കപ്പെട്ടു.

Written By Unknown on Monday, 3 March 2014 | 03:57

ലോസ്‌ ആഞ്ചലസ്‌: 86-ാമത്‌ ഓസ്‌കറില്‍ മികച്ച ചിത്രമായി സ്റ്റീവ്‌ മക്‌ക്വീന്‍ സംവിധാനം ചെയ്‌ത ട്വല്‍വ്‌ ഇയേഴ്‌സ്‌ എ സ്ലേവ്‌ തെരഞ്ഞെടുക്കപ്പെട്ടു. ഡാലസ്‌ ബയേഴ്‌സ്‌ ക്ലബ്‌ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന്‌ മാത്യു മെക്കോണഹേ മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. കെയ്‌റ്റ്‌ ബ്ലാന്‍ഷെയാണ്‌ മികച്ച നടി. ചിത്രം ബ്ലൂ ജാസ്‌മിന്‍. ഗോള്‍ഡന്‍ ഗ്ലോബ്‌ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ചിത്രമാണ്‌ 12 ഇയേഴ്‌സ്‌ എ സ്ലേവ്‌. ഗ്രാവിറ്റിയുടെ സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണ്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. അല്‍ഫോന്‍സോ ക്വാറോണിന്റെ `ഗ്രാവിറ്റി'ക്ക്‌ ഏഴ്‌ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 11 ഓസ്‌കര്‍ നോമിനേഷനുകളാണ്‌ ഗ്രാവിറ്റിക്കു ലഭിച്ചിരുന്നത്‌. മികച്ച സംവിധാനം, ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, ചിത്രസംയോജനം, വിഷ്വല്‍ ഇഫക്ട്‌സ്‌, ശബ്ദസംയോജനം, ശബ്ദമിശ്രണം എന്നിവയ്‌ക്കുള്ള പുരസ്‌കാരങ്ങളാണ്‌ ഗ്രാവിറ്റി സ്വന്തമാക്കിയത്‌. ഇമ്മാനുവേല്‍ ലൂബസ്‌കിയാണ്‌ ഗ്രാവിറ്റിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്‌. സ്റ്റീവന്‍ പ്രൈസാണ്‌ ഗ്രാവിറ്റിക്ക്‌ സംഗീതം നല്‌കിയത്‌. മികച്ച ചിത്രത്തിനും ഗ്രാവിറ്റിക്ക്‌ നോമിനേഷന്‍ ലഭിച്ചിട്ടുണ്‌ട്‌. ഡാളസ്‌ ബയേഴ്‌സ്‌ ക്ലബ്‌ രണ്‌ട്‌ ഓസ്‌കര്‍ സ്വന്തമാക്കി. ചമയം, കേശാലങ്കാരം എന്നീ വിഭാഗങ്ങളിലാണ്‌ ചിത്രത്തിന്‌ പുരസ്‌കാരം ലഭിച്ചത്‌.

മികച്ച വിദേശഭാഷാചിത്രമായി ഇറ്റാലിയന്‍ ചിത്രമായ ഗ്രേറ്റ്‌ ബ്യൂട്ടി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം സ്‌പൈക്ക്‌ ജോണ്‍സ്‌ സ്വന്തമാക്കി. ചിത്രം ഹെര്‍. 12 ഇയേഴ്‌സ്‌ എ സ്ലേവ്‌ എന്ന ചിത്രത്തിനു വേണ്‌ടി തിരക്കഥയൊരുക്കിയ ജോണ്‍ റിഡ്‌ലി മികച്ച അവലംബിത തിരക്കഥയ്‌ക്കുള്ള അവാര്‍ഡ്‌ സ്വന്തമാക്കി. ഫ്രോസണ്‍ എന്ന ചിത്രത്തിലെ ലെറ്റ്‌ ഇറ്റ്‌ ഗോ എന്ന ഗാനമാണ്‌ മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത്‌.

ട്വല്‍വ്‌ ഇയേഴ്‌സ്‌ എ സ്ലേവിലെ മികച്ച അഭിനയത്തിന്‌ ലുപിത യാങ്കോ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡാലസ്‌ ബയേഴ്‌സ്‌ ക്ലബിലെ അഭിനയത്തിന്‌ ജയേഡ്‌ ലേറ്റോ മികച്ച സഹനടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം കാതറിന്‍ മാര്‍ട്ടിന്‍ സ്വന്തമാക്കി. ചിത്രം ദ ഗ്രേറ്റ്‌ ഗാറ്റ്‌സ്‌ബി.

മികച്ച സംഗീതത്തിനുള്ള ഓസ്‌കര്‍ ഡെസ്‌പിക്കബിള്‍-2 സ്വന്തമാക്കി. മിസ്‌റ്റര്‍ ഹബ്ലോട്ട്‌ (മികച്ച ആനിമേറ്റഡ്‌ ചിത്രം), ഹീലിയം (മികച്ച ഹ്രസ്വചിത്രം-ലൈവ്‌ ആക്ഷന്‍), 20 മീറ്റര്‍ ഫ്രം സ്റ്റാര്‍ഡം (മികച്ച ഡോക്യുമെന്ററി- ഫീച്ചര്‍) തുടങ്ങിയവയാണ്‌ ഓസ്‌കര്‍ സ്വന്തമാക്കിയ മറ്റു ചിത്രങ്ങള്‍. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ്‌ ഓസ്‌കര്‍ പ്രഖ്യാപനം നടന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.