Home » » അബ്ദുള്ളക്കുട്ടി രാത്രിയില്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് സരിത എസ്.നായര്

അബ്ദുള്ളക്കുട്ടി രാത്രിയില്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് സരിത എസ്.നായര്

Written By Unknown on Monday, 3 March 2014 | 03:48

കൊച്ചി: ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി സരിത എസ്.നായര്.പി.അബ്ദുള്ളക്കുട്ടിക്കെതിരേ ആരോപണങ്ങളുമായി രംഗത്ത്. അബ്ദുള്ളക്കുട്ടി രാത്രിയില്നിരന്തരം തന്നെ ഫോണില്വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് സരിത വെളിപ്പെടുത്തി.
തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് എംഎല് ക്ഷണിച്ചതായും സരിത പറഞ്ഞു. താന്അറസ്റ്റിലാവുന്നതിന് രണ്ടു മാസം മുന്പാണ് സംഭവനടന്നത്‌. പൊലീസിനോട് തന്റെ പേര് പറയരുതെന്ന് അബ്ദുല്ലക്കുട്ടി എസ്എംഎസ് അയച്ചു. എസ്എംഎസ് സന്ദേശത്തെക്കുറിച്ചു പറയുന്നില്ല. അബ്ദുല്ലക്കുട്ടി സഭ്യമല്ലാത്ത രീതിയില്പെരുമാറി.
പൊലീസ് കസ്റ്റഡിയിലിരിക്കെയും അബ്ദുല്ലക്കുട്ടി വിളിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം രാഷ്ട്രീയക്കാരാരും വിളിച്ചിട്ടില്ല. ക്ലിഫ് ഹൗസിനെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണ്. മുഖ്യമന്ത്രിയെ തനിക്ക് അറിയാം. എന്നാല്മുഖ്യമന്ത്രിക്ക് തന്നെ അറിയണമെന്നില്ല.
പ്രതിസന്ധിയിലിരിക്ക ആരും സഹായിച്ചില്ല. മറ്റുള്ളവരുടെ പേരും പറയണമെന്നുണ്ട്. എന്നാല്ഇന്നു പറയുന്നില്ല. പലരും മോശമായി പെരുമാറി. രാഷ്ട്രീയ പാര്ട്ടികളുടെ പേരു പറഞ്ഞ് പലരും വിളിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനു ശേഷം കൂടുതല്വിശദാംശങ്ങള്പറയാം. അനാവശ്യ വിവാദങ്ങള്ഉണ്ടാക്കരുതെന്നും തന്നെ ദ്രോഹിച്ചവരില്പ്രധാനിയാണ് അബ്ദുള്ളക്കുട്ടിയെന്നും സരിത കൂട്ടിച്ചേര്ത്തു.
അതേസമയം, സരിതയുടെ ആരോപണങ്ങള്നുണയാണെന്ന് .പി. അബ്ദുള്ളക്കുട്ടി എംഎല് പ്രതികരിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്. ഏത് അന്വേഷണത്തിനും താന്തയാറാണ്. ഞാന്തെറ്റ് ചെയ്തിട്ടില്ല. എനിക്ക് ഇത്രയേ പറയാനുള്ളൂവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.