Home » » സജിയുടെ ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങളും കണ്ടെടുത്തു.

സജിയുടെ ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങളും കണ്ടെടുത്തു.

Written By Unknown on Sunday, 2 March 2014 | 22:16

രാജകുമാരി (ഇടുക്കി)* ഉറ്റ സുഹൃത്തിനെ വെടിവച്ചുകൊന്ന ശേഷം സ്വയം വെടിവച്ചു മരിച്ച ഞെരിപ്പാലം പുറവക്കാട്ട്‌ സജിയുടെ ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങളും കണ്ടെടുത്തു. സജിയുടെ ഭാര്യ സിന്ധു, മൂത്തമകള്‍ അഞ്‌ജു എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെടുത്തത്‌. അയല്‍വാസിയുടെ പുരയിടത്തിലെ വറ്റിയ കുളത്തില്‍ മണ്ണിട്ടു മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതാണെന്ന്‌ പ്രാഥമിക നിഗമനം.
ഭാര്യയിലുള്ള സംശയം മൂലം സജി, ഇടമറ്റം പാച്ചോലില്‍ ജിജിയെ നാടന്‍ തോക്ക്‌ ഉപയോഗിച്ചു കൊലപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 9.30ന്‌ നടുമറ്റം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വച്ചു ജിജിയെ സജി വെടിവയ്‌ക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.