കാസര്‍ക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ
ഒളിയമ്പ്. ഗ്രൂപ്പ് തീവ്രവാദം ചിലര്‍ക്ക് ലാഭക്കച്ചവടമാണെന്ന് സുധീരന്‍ പറഞ്ഞു. കാസര്‍ക്കോട്
ഡി.സി.സി. നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചാലും ഗ്രൂപ്പ് മാനേജര്‍മാരുടെ ഇഷ്ടക്കാരല്ലാത്തവര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. ഈ ഗ്രൂപ്പ് തീവ്രവാദം കൊണ്ട് നേതാക്കള്‍ക്ക് ലാഭക്കച്ചവടമുണ്ടെങ്കിലും അണികള്‍ക്ക് നഷ്ടമാണുള്ളത്. ഇത് അവസാനിപ്പിച്ചേപറ്റൂ. നേരെ ചൊവ്വേ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പലരുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും. ചിലര്‍ക്കെങ്കിലും ഞങ്ങള്‍ റിട്ടയര്‍മെന്റ് കൊടുക്കും. അത്ര പോരെന്നു കണ്ടതിനെ തുടര്‍ന്നാണ് ഡി.സി.സി. ഭാരവാഹികളുടെ ലിസ്റ്റ് തടഞ്ഞുവച്ചത്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം മാത്രമേ ഇവരുടെ കാര്യത്തില്‍ തീരുമാനമുണ്ടാവൂ-സുധീരന്‍ പറഞ്ഞു.