മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു സ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ച് നടന്നതിനും അപമര്യാദയായി പെരുമാറിയതിനുമാണ് പൂനത്തിനെ അറസ്റ്റ് ചെയ്തത്.
രാത്രി പത്തരക്കും പതിനൊന്നിനും ഇടയിലാണ് സംഭവം. മുംബൈയിലെ മിറ റോഡിലൂടെ മദ്യപിച്ച് അര്‍ദ്ധ നഗ്നയായി സുഹൃത്തിനൊപ്പം നടക്കുകയായിരുന്നു പൂനമെന്ന് പൊലീസ് പറയുന്നു. പൂനത്തിനോട് വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച പൊലീസിനോട് മദ്യലഹരിയിലായിരുന്ന പൂനം മോശമായി പെരുമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പിന്നീട് പൂനം പാണ്ഡെയെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. എന്നാല്‍ കാറില്‍ പാട്ടുകേട്ട് ഇരിക്കുകയായിരുന്ന തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പൂനം പറഞ്ഞു.








