Home » » അച്ഛന്‍ പീഡിപ്പിച്ച ഒന്‍പതുകാരിക്ക് ഊരുവിലക്ക്: അഭയം തേടി അനാഥാലയത്തില്‍.

അച്ഛന്‍ പീഡിപ്പിച്ച ഒന്‍പതുകാരിക്ക് ഊരുവിലക്ക്: അഭയം തേടി അനാഥാലയത്തില്‍.

Written By Unknown on Tuesday, 6 May 2014 | 20:05

കോട്ടയം: സ്വന്തമായുണ്ടായിരുന്ന കൂര നിലംപൊത്തിയിട്ടും അവിടേക്ക് തിരിഞ്ഞു നോക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അച്ഛന്റെ ലൈംഗിക പീഡനത്തിന് ഇരയായ കോട്ടയം കടുത്തുരുത്തിയിലെ പെണ്‍കുട്ടിയും അവളുടെ അമ്മയും.കേസിന് പിന്നാലെ നാട്ടുകാര്‍ ഏര്‍പ്പെടുത്തിയ ഊരുവിലക്കാണ് വീട്ടിലേക്കുള്ള ഇവരുടെ വരവിന് തടസമായത്.  നേരത്ത വനിതാകമ്മീഷനും പോലീസുമൊക്കെ ഇടപെട്ടെങ്കിലും ഇരക്ക് നീതി കിട്ടിയിട്ടില്ല. മകളെ പീഡിപ്പിച്ച അച്ഛനാവട്ടെ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്തു.

അച്ഛന്റെ പെരുമാറ്റം ഉണ്ടാക്കിയ ആഘാതത്തിന് പിന്നാലെ നാട്ടുകാരുടെ ഒറ്റപ്പെടുത്തല്‍ കൂടിയായതോടെ അവള്‍ക്കും, അമ്മക്കും, ചേച്ചിക്കും ഇവിടെ നില്‍ക്കാന്‍ കഴിയാതെയായി. തള്ളിപ്പറഞ്ഞ അയല്‍വാസികള്‍ അവരെ കുറിച്ചുള്ള അന്വേഷണത്തോട് കൈമലര്‍ത്തി.

സംരക്ഷിക്കേണ്ട പിതാവ് കാമഭ്രാന്തനായപ്പോള്‍ ആ പെണ്‍കുട്ടിക്ക് ഒന്‍പത് വയസേ പ്രായമുണ്ടായിരുന്നുള്ളൂ. മകളെ പീഡിപ്പിച്ച അച്ഛനെതിരെ പോലീസില്‍ പരാതി നല്‍കിയതോടെ പ്രദേശത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന കുറ്റം ചുമത്തിയാണ് നാട്ടുകാര്‍ ഊരുവിലക്കിയത്.പിന്നീട് കോട്ടയത്തെ സാന്ത്വനം എന്ന അനാഥാലയത്തില്‍ അവര്‍ കുറച്ചുകാലം അഭയം തേടി. 
തിരികെ വീട്ടിലേക്ക് ചെല്ലാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന്‌പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായി സാന്ത്വനത്തിന്റെ നടത്തിപ്പുകാരി ആനി ബാബു പറയുന്നു. പീഡനത്തിരയായ പെണ്‍കുട്ടിയും സഹോദരിയും ഇപ്പോല്‍ മറ്റൊരനാഥാലയത്തിലാണ്. ജോലി തേടിപോയ അമ്മ മറ്റൊരു നാട്ടിലും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.