നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക്
കമ്മിറ്റി ഓഫീസിലെ തൂപ്പുജീവനക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക
അന്വേഷണ സംഘം നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ്
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാര്‍ട്ടി ഓഫീസ് സെക്രട്ടറിയും
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ബി.കെ.
ബിജു നായര്‍, ബിജുവിന്റെ സുഹൃത്ത് ചുള്ളിയോട് കുന്നശേരി ഷംസുദ്ദീന്‍
എന്നിവരാണ് പ്രതികള്‍. ഇവര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.
കേസില്‍ അറസ്റ്റ് നടന്നു മൂന്നു മാസം തികയാന്‍ നാലുദിവസം ബാക്കിനില്‍ക്കെയാണ് പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നത്. മൊത്തം 2043 പേജുള്ള കുറ്റപത്രത്തില്‍ 587 പേജുകളിലാണ് ചാര്‍ജ് ഷീറ്റ് സംബന്ധിച്ച വിവരങ്ങളുള്ളത്. മറ്റു പേജുകളില്‍ കേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളാണുള്ളത്. കുറ്റപത്രത്തില്‍ രണ്‌ടു പ്രതികളെക്കുറിച്ച് മാത്രമേ പരാമര്‍ശമുള്ളു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് പാലക്കാട് ഡിസിആര്‍ബി എസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നിലമ്പൂര്‍ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
രാധയുടെ ദേഹത്ത് മരിക്കും മുമ്പ് അഞ്ചു മുറിവുകളുണ്‌ടായിരുന്നെന്നും ഇതില്‍ അഞ്ചാമത്തെ മുറിവാണ് ഗുരുതരമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന കൊടികെട്ടുന്ന വടിയുപയോഗിച്ച് കുത്തിയതിനെ തുടര്‍ന്നാണ് ഗുഹ്യഭാഗത്തെ ഈ മുറിവുണ്‌ടായത്.
കേസന്വേഷണത്തിന്റെ ഭാഗമായി 172 സാക്ഷികളില്‍നിന്നാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് 125ാം സാക്ഷിയാണ്. കൊലപാതകം, തെളിവു നശിപ്പിക്കല്‍, ബലാത്സംഗം, ഗൂഢാലോചന തുടങ്ങി പത്തിലധികം വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. വ്യക്തിവിരോധമാണ് കൊലയ്‌ക്ക് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. രാധയെ വകവരുത്താന്‍ ബിജുവിന്റെ നേതൃത്വത്തില്‍ നാലുതവണ ശ്രമം നടന്നതായി പറയുന്നുണ്‌ട്. രണ്‌ട് തവണ വാഹനമിടിച്ച് കൊലപ്പെടുത്താനും ഒരു തവണ പൊട്ടാസ്യം സയനൈഡ് നല്‍കി കൊലപ്പെടുത്താനും ശ്രമമുണ്‌ടായി. ഒരു തവണ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും സംഘാംഗങ്ങള്‍ ബിജുവിനെ വഞ്ചിച്ച് മുങ്ങിയതിനാല്‍ അവര്‍ക്കെതിരേ കേസെടുത്തിട്ടില്ല. സ്വര്‍ണപ്പണിക്കാരനില്‍ നിന്ന് സയനൈഡ് വാങ്ങി രാധയ്‌ക്കു നല്‍കിയിരുന്നെങ്കിലും അയാള്‍ നല്‍കിയത് യഥാര്‍ത്ഥ സയനൈഡ് അല്ലാതിരുന്നതിനാല്‍ രാധ കൊല്ലപ്പെട്ടില്ല.
ബിജുവും രാധയും തമ്മില്‍ മുമ്പു നല്ല സൗഹൃദമായിരുന്നെങ്കിലും ബിജുവിനു പരസ്‌ത്രീ ബന്ധമുണെ്‌ടന്ന്‌് അറിഞ്ഞതോടെയാണ് രാധയും ബിജുവും തമ്മിലുള്ള ബന്ധത്തിന് അകല്‍ച്ച വന്നത്. പാര്‍ട്ടി ഓഫീസില്‍ പത്രം വായിക്കാനെത്തിയിരുന്ന ഒരാളെ ഇക്കാര്യത്തില്‍ പോലീസിനു സാക്ഷിയായി ലഭിച്ചിട്ടുണ്‌ട്.
തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥിന്റെ നേതൃത്വത്തിലാണ് ആദ്യം കേസന്വേഷിച്ചത്. കേസന്വേഷണത്തില്‍ രാധയുടെ കുടുംബവും സിപിഎമ്മും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എഡിജിപി ഡോ. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറുകയായിരുന്നു.