Home » » ശ്രദ്ധികുക മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ സജീവം.

ശ്രദ്ധികുക മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ സജീവം.

Written By Unknown on Tuesday, 6 May 2014 | 19:30

പനമരം: മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ സജീവം. വെളിച്ചെണ്ണയുടെ വില വര്‍ധനവാണ്‌ മായം ചേര്‍ക്കാന്‍ നിര്‍മാതാക്കളെയും വിതരണക്കാരെയും കച്ചവടക്കാരെയും പ്രേരിപ്പിക്കുന്നത്‌. ക്രുഡോയിലും മറ്റ്‌ രാസവസ്‌തുക്കളും ചേര്‍ത്ത വ്യാജ വളിച്ചെണ്ണയാണ്‌ അധികവും വിപണിയില്‍ എത്തുന്നതെന്ന്‌ കച്ചവടക്കാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ക്രൂഡോയില്‍ സംസ്‌കരിച്ചെടുത്ത്‌ വെളിച്ചെണ്ണയാക്കി വിപണിയിലെത്തിക്കുന്നുണ്ട്‌. ഇതിന്‌ പ്രത്യേക ഫാക്‌ടറി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ്‌ ഇതിന്റെ പ്രവര്‍ത്തനം. റോസ്‌റ്റ് ചെയ്‌ത വെളിച്ചെണ്ണയുടെ സത്താണ്‌ വെളിച്ചെണ്ണയുടെ ഗന്ധത്തിനുവേണ്ടി ഉപയോഗിക്കുന്നത്‌. 60 ശതമാനം വെളിച്ചെണ്ണയും 40 ശതമാനം പാരഫിനും ചേര്‍ത്താണ്‌ തൃശ്ശൂരിലെ ഒരു കമ്പനി 'ശുദ്ധമായ' വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്‌.

കച്ചവടക്കാര്‍ക്ക്‌ കുറഞ്ഞ വിലയ്‌ക്കാണ്‌ കമ്പനി ഈ വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്‌. പക്ഷെ കടകളില്‍ നിന്ന്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌ കൂടിയ വിലയ്‌ക്കും. കച്ചവടക്കാര്‍ക്ക്‌ ഉയര്‍ന്ന കമ്മീഷന്‍ നല്‍കിയാണ്‌ വ്യാജ വെളിച്ചെണ്ണ കമ്പനി വ്യാപകമായി വിറ്റഴിക്കുന്നത്‌. ചെറിയ ബോക്‌സ് വെളിച്ചെണ്ണ വിറ്റാല്‍ 120 മുതല്‍ 200 രൂപവരെയാണ്‌ കച്ചവടക്കാരുടെ ലാഭം. അതിനാല്‍ വ്യാജ വെളിച്ചെണ്ണ ജനങ്ങളെ അടിച്ചേല്‍പ്പിക്കാന്‍ കച്ചവടക്കാര്‍ക്ക്‌ പ്രത്യേക താല്‍പര്യവുമുണ്ട്‌. രണ്ടാഴ്‌ച്ച മുമ്പ്‌ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ പരിശോധന ശക്‌തമാക്കിയപ്പോള്‍ കൃത്രിമം കണ്ടെതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ സീല്‍ വെച്ചെങ്കിലും 15 ദിവസത്തിനുശേഷം പൂര്‍വ്വാധികം ശക്‌തിയോടെ വിവിധ ബ്രാന്റുകളില്‍ കമ്പനിയുടെ വെളിച്ചെണ്ണ വിപണിയില്‍ സജീവമായി. പല സ്‌ഥലങ്ങളിലും വെളിച്ചെണ്ണ നിര്‍മാണശാലകളും ഗോഡൗണുകളും രഹസ്യ കേന്ദ്രങ്ങളെപോലെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടേക്ക്‌ പുറമെയുള്ളവരെ പ്രവേശിപ്പിക്കില്ല. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.