തിരുവനന്തപുരം: സരിത-വേണുഗോപാല്‍ വിഷയം പാര്‍ട്ടി ഫോറത്തില്‍ പറഞ്ഞതില്‍ അപാകതയില്ളെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ ചവിട്ടി മെതിക്കുന്നത് ശരിയല്ല. സംഘടനാ മര്യാദ വെച്ച് പാര്‍ട്ടി താക്കീത് അംഗീകരിക്കുന്നതായും കെ.പി.സി.സിക്ക് അയച്ച കത്തില്‍ ഷാനിമോള്‍ ചൂണ്ടിക്കാട്ടുന്നു.
വിമര്‍ശം ഉന്നയിക്കുമ്പോള്‍ തെളിവ് വേണമെന്ന വാദം ശരിയല്ല. അപ്രിയ സത്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. കെ.പി.സി.സി ഏകോപനസമിതി യോഗത്തിന് മുമ്പ് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് കിട്ടി. കെ.പി.സി.സി അധ്യക്ഷന്‍െറ പ്രതി പുരുഷന്‍ വാര്‍ത്ത ചോര്‍ത്തിയെന്നും ഷാനിമോള്‍ കത്തില്‍ ആരോപിക്കുന്നു.
കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരെയും കത്തില്‍ രൂക്ഷ വിമര്‍ശം ഷാനിമോള്‍ ഉസ്മാന്‍ ഉയര്‍ത്തുന്നുണ്ട്. സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ സുധീരന്‍ മറ്റുള്ളവരുടെ പ്രതിച്ഛായ താഴ്ത്തികെട്ടുന്നു. മുമ്പ് പാര്‍ട്ടി വേദികളില്‍ രൂക്ഷവിമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് സുധീരന്‍. എന്തുകൊണ്ട് ഇപ്പോള്‍ വിമര്‍ശങ്ങളോട് സുധീരന്‍ സഹിഷ്ണുത കാണിക്കുന്നില്ന്ന് കത്തിലൂടെ ഷാനിമോള്‍ ചോദിക്കുന്നു.








