Home » » ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികനെ റിമാന്‍റ് ചെയ്തു.

ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികനെ റിമാന്‍റ് ചെയ്തു.

Written By Unknown on Monday, 5 May 2014 | 00:51

ഒല്ലൂര്‍: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികനെ റിമാന്‍റ് ചെയ്തു. തൈക്കാട്ടുശേരി സെന്‍റ് പോള്‍സ് പള്ളിയിലെ വികാരിയായിരുന്ന രാജു കൊക്കനെ 14 ദിവസത്തേക്കാണ് ഇരിങ്ങാലക്കുട കോടതി റിമാന്‍റ് ചെയ്തത്. വൈദികനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ വൈദികനെ തമിഴ്നാട് നാഗര്‍കോവിലിലെ പുതുപ്പാടിയില്‍ നിന്ന് ഒല്ലൂര്‍ സി.ഐ കെ.കെ. സുരേന്ദ്രന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ഷാഡോ പൊലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24ന് വൈദികന്‍ പള്ളിമേടയില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് കേസ്. വനിത സി.ഐ എലിസബത്ത് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഒന്നിലധികം തവണ പീഡിപ്പിച്ചു എന്നാണ് മൊഴിയില്‍ പറയുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.