തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. ഷാനിമോളുടെ കത്തിലുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് വിഎം സുധീരന്‍. ഷാനിമോള്‍ക്ക് ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിച്ചില്ല. ഇതിനെ തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പിന് സഹായകരമായില്ല. കെസി വേണുഗോപാലിനെക്കുറിച്ച് എതിരാളികള്‍ പോലും പറയാത്ത കാര്യങ്ങളാണ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞത്. ഷാനിമോള്‍ക്ക് സീറ്റ് കിട്ടാത്തതില്‍ വേണുഗോപാല്‍ എന്ത് പിഴച്ചുവെന്നും സുധീരന്‍ ചോദിച്ചു
തന്റെ മദ്യനയം സ്ഥാപിത താത്പര്യക്കാര്‍ക്ക് എതിരാണ്. പല കേന്ദ്രങ്ങളില്‍ നിന്നും ഒളിയമ്പുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഷാനിമോളുടെ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ഷാനിമോളുടെ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു എന്നും സുധീരന്‍ പറഞ്ഞു.
കെപിസിസി യോഗത്തില്‍ നിന്ന് വാര്‍ത്തകള്‍ പലതും ചോരുന്നതായും സുധീരന്‍ ആരോപിച്ചു. അടുത്ത യോഗത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാന്‍ ആലോചിക്കുന്നുണ്ട്. തന്റെ നിലപാട് ദുര്‍ബലമാക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റിന് തന്റെ നിലപാട് വിശദീകരിച്ച് ഷാനിമോള്‍ ഉസ്മാന്‍ കത്തയച്ചത്.അപ്രിയ സത്യങ്ങള്‍ വിളിച്ച് പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാളോങ്ങുന്നത് ശരിയല്ലെന്നും ഷാനിമോള്‍ കത്തില്‍ വിശദീകരിക്കുന്നു








