Home » » മദ്യമാഫിയയുമായി ബന്ധമുണ്ടെന്ന വി.എം. സുധീരന്‍െറ ആരോപണം വെല്ലുവിളിയായി ഏറ്റെടുക്കുന്നെന്ന് അഡ്വ. ഷാനിമോള്‍ ഉസ്മാന്‍.

മദ്യമാഫിയയുമായി ബന്ധമുണ്ടെന്ന വി.എം. സുധീരന്‍െറ ആരോപണം വെല്ലുവിളിയായി ഏറ്റെടുക്കുന്നെന്ന് അഡ്വ. ഷാനിമോള്‍ ഉസ്മാന്‍.

Written By Unknown on Tuesday, 6 May 2014 | 00:00

ആലപ്പുഴ: തനിക്ക് മദ്യമാഫിയയുമായി ബന്ധമുണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ആരോപണം വെല്ലുവിളിയായി ഏറ്റെടുക്കുന്നെന്ന് എ.ഐ.സി.സി മുന്‍ സെക്രട്ടറി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍. തന്‍െറ പൊതുജീവിതത്തെയും വ്യക്തിജീവിതത്തെയും അപമാനിക്കുന്നതാണ് സുധീരന്‍െറ പ്രസ്താവന. ഇത് തെളിയിക്കാനുള്ള രാഷ്ട്രീയവും ധാര്‍മികവുമായ ബാധ്യത സുധീരനുണ്ടെന്നും ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്നും ഷാനിമോള്‍ പറഞ്ഞു. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നും ആദര്‍ശങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ആളാണ് താന്‍. എന്നാല്‍, സ്ത്രീ എന്ന നിലയിലെ തന്‍െറ മാന്യതയെപ്പോലും ചോദ്യംചെയ്യുന്ന പ്രസ്താവനയാണ് സുധീരന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണ്.
മദ്യലോബിയുമായി ബന്ധമുണ്ടെന്ന പരാമര്‍ശം തന്‍െറ കുടുംബജീവിതത്തെയും രാഷ്ട്രീയ ഭാവിയെയും ബാധിക്കുന്നതാണെന്നും ഇത് തന്നില്‍ അമ്പരപ്പുണ്ടാക്കിയെന്നും ഷാനിമോള്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവരെല്ലാം മദ്യലോബിയുടെ ആളാക്കുന്ന സമീപനമാണ് കെ.പി.സി.സി പ്രസിഡന്‍റ് അടുത്തകാലത്ത് സ്വീകരിക്കുന്നതെന്ന് ഷാനിമോള്‍ കുറ്റപ്പെടുത്തി.

ഷാനിമോള്‍ ഉസ്‌മാന്റെ പരാതി കത്തിന്റെ പൂര്‍ണ്ണ രൂപം


  

 

 

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.