മലപ്പുറം: പ്രധാനധ്യാപകന്‍ മോശമായി പെരുമാറിയെന്ന് ഒമ്പതാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. കുറിപ്പിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിനു ലഭിച്ചു.അരീക്കോട് സുല്ലമുസ്ലാം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നിസ്ലയുടെ ആത്മഹത്യക്കുറിപ്പിലാണ് പ്രധാനധ്യാപകന്‍ മോശമായി പെരുമാറിയതായി എഴുതിയിരിക്കുന്നത്.
വിജയിപ്പിക്കണമെന്ന് പ്രധാനധ്യാപകനോട് കാലുപിടിച്ച് പറഞ്ഞെങ്കിലും കേള്‍ക്കാത്തത് മരണത്തിന്റെ കാരണങ്ങളിലൊന്നായി കത്തിലുണ്ട്. ടി.സി ചോദിച്ച് വന്ന കൂട്ടുകാരിയുടെ ഉപ്പയോട് പ്രധാനധ്യാപകന്‍ മോശമായി സംസാരിച്ച കാര്യവും അവസാന വരികളില്‍ എഴുതിയിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട ഉമ്മ ഞാന്‍പോവുകയാണ്,എനിക്കിനി ജീവിക്കേണ്ട,മാഷോട് കാലുപിടിച്ച് പറഞ്ഞു ഒന്ന് ജയിപ്പിച്ച് വിടാന്‍,ഇനി ആ സ്‌കൂളിലേക്ക് ഞാന്‍പോകില്ല. ഇതായിരുന്നു നിസ്ലയുടെ കത്തിന്റെ തുടക്കം.ആത്മഹത്യക്കുറിപ്പിന്റെ അവസാന വരികളില്‍ കൂട്ടുകാരികളോട് അന്വേഷണം പറയണമെന്നും നിസ്‌ല ഉമ്മയോട് പറയുന്നുണ്ട്. പത്താം ക്ലാസിലേക്ക് ജയിക്കുമെന്ന പ്രതീക്ഷയില്‍ വാങ്ങിയ പുസ്തകങ്ങള്‍ സ്റ്റൂളിന് മുകളില്‍ കയറ്റിവെച്ചാണ് ആത്മഹത്യ ചെയ്തത്.







