Home » » തളിപ്പറമ്പില്‍ മുസ്ലീം ലീഗിന്റെ ഓഫീസ് ഒരുസംഘം അക്രമികള്‍ അടിച്ചുതകര്‍ത്ത് തീയിട്ടു.

തളിപ്പറമ്പില്‍ മുസ്ലീം ലീഗിന്റെ ഓഫീസ് ഒരുസംഘം അക്രമികള്‍ അടിച്ചുതകര്‍ത്ത് തീയിട്ടു.

Written By Unknown on Wednesday, 7 May 2014 | 02:22

കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പില്‍ മുസ്ലീം ലീഗിന്റെ ഓഫീസ് ഒരുസംഘം അക്രമികള്‍ അടിച്ചുതകര്‍ത്ത് തീയിട്ടു. ലീഗിന്റെ നേത്രുത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഎച്ച് സെന്ററിനാണ് ഇന്നലെ അര്‍ധരാത്രിയോടെ അജ്ഞാതര്‍ തീയിട്ടത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഓഫീസിലെ ഫര്‍ണീച്ചറുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും കമ്പ്യൂട്ടറുകളും പൂര്ണമായും കത്തിനശിച്ചു. സൗജന്യ ഡയാലിസിസിനുള്ള രോഗികളുടെ വിവരങ്ങളും മറ്റു വിലപ്പെട്ട രേഖകളുമാണ് നഷ്ടമായത്. എസ്ഡിപിഐയാണ് സംഭവത്തിന് പിന്നിലെന്നാണ് ലീഗ് നേതൃത്വത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ ഹര്‍ത്താലിനും ലീഗ് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. 

എന്നാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ വിന്യസിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് ദിവസങ്ങളോളം മേഖലയില്‍ എസ്ഡിപിഐ ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.