Home » » മുംബൈ സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്‌ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തു.

മുംബൈ സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്‌ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തു.

Written By Unknown on Monday, 5 May 2014 | 01:02

കോഴിക്കോട്‌: മുംബൈ പനവേല്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്‌ടു പ്രതികളെ കസബ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തു. പെണ്‍കുട്ടിയെ ബാംഗളൂരില്‍ നിന്നും കോഴിക്കോട്ട്‌ എത്തിച്ച സംഘത്തിലെ അംഗമായ ഒന്നാം പ്രതി മലപ്പുറം ജുല്ലയിലെ വൈലത്തൂര്‍ സ്വദേശി ജാഫര്‍ അലി ഉള്‍പ്പടെ രണ്‌ടു പേരെയാണ്‌ സിഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. എന്നാല്‍ പ്രതികളെ എവിടെ നിന്നാണ്‌ പിടികൂടിയതെന്നോ പിടിയിലായ രണ്‌ടാം പ്രതിയുടെ പേരെന്താണെന്നോ പോലീസ്‌ പുറത്തു വിട്ടിട്ടില്ല. 

ഒരുമാസത്തോളമായി പ്രതികള്‍ പോലീസ്‌ പിടിയില്‍ നിന്നും മുങ്ങി നടക്കുകയായിരുന്നു. കനത്ത രാഷ്ട്രീയ ഇടപെടലും പ്രതികളെ പിടികൂടുന്നതില്‍ തടസമായിരുന്നു. ഇക്കാര്യം ചൂണ്‌ടിക്കാട്ടി പോലീസിനെതിരെ വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ്‌ അന്വേഷണം ശക്തമാക്കി എന്തു സാഹചര്യമുണ്‌ടായാലും പ്രതികളെ പിടികൂടുന്നതിലേക്ക്‌ പോലീസിനെ എത്തിച്ചതെന്നാണ്‌ സിഐ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട്‌ പ്രതികരിച്ചത്‌. കുട്ടിയെ കോഴിക്കോട്ടെത്തിച്ച ചോട്ടി എന്നു വിളിക്കുന്ന സ്‌ത്രീക്കു വേണ്‌ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്‌ട്‌.

അതേസമയം ഞായറാഴ്‌ച തന്നെ പ്രതികള്‍ പോലീസിന്റെ വലയിലായിരുന്നുവെന്നാണ്‌ വിവരം. സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ രഹസ്യമായി കോഴിക്കോട്ടെത്തിക്കുകയും ഇന്ന്‌ രാവിലെ മാത്രം വിവരം പുറത്തുവിടുകയുമായിരുന്നു. സ്‌പെഷല്‍ ബ്രാഞ്ചിന്‍െ പോലും കണ്ണുവെട്ടിച്ച്‌ അതീവ രഹസ്യമായിട്ടാണ്‌ പ്രതികളെ കോഴിക്കോട്ട്‌ എത്തിച്ചതെന്നാണ്‌ വിവരം.

കഴിഞ്ഞ ഏപ്രില്‍ മൂന്നിന്‌ കോഴിക്കോട്‌ വനിതാ സ്‌്‌റ്റേഷനില്‍ എത്തിച്ച കുട്ടിയെ മൊഴിയെടുത്ത ശേഷം ഇപ്പോള്‍ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പോലീസ്‌ അന്വേഷണം വഴിതിരിച്ചു വിടുന്നതിനായി പ്രതികളുടേതെന്ന്‌ സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നിട്ടും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ഏപ്രില്‍ രണ്‌ടിന്‌ വൈകുന്നേരമാണ്‌ സ്‌ത്രീയും രണ്‌ടു പുരുഷന്മാരും അടങ്ങുന്ന സംഘം കുട്ടിയെ കോഴിക്കോട്ട്‌ എത്തിച്ചത്‌. ഇവരില്‍ ഒരാള്‍ കല്ലായ്‌ റോഡിലെ ഒരു ലോഡ്‌ജില്‍ വച്ച്‌ കുട്ടിയെ പീഡിപ്പിച്ചു. പിറ്റേന്ന്‌ രാവിലെ ഇയാള്‍ ബാത്ത്‌ റൂമില്‍പോയ തക്കം നോക്കിയാണ്‌ കുട്ടി മുറിയില്‍ നിന്നും പുറത്തു കടന്നത്‌. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇടപെട്ടതോടെയാണ്‌ കേസിന്‌ ഗതിവേഗമുണ്‌ടായതെങ്കിലും ഇത്‌ പലരീതിയിലും തളര്‍ത്തി അട്ടിമറിക്കാനുള്ള ശക്തമായ നീക്കം ഇതിനിടയില്‍ പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരും പ്രതികള്‍ക്കായി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വവും സ്വീകരിച്ചിരുന്നത്‌. പ്രതികളിലൊരാളായ മലപ്പുറം വൈലത്തൂര്‍ സ്വദേശി ജാഫര്‍ അലി നാട്ടില്‍ എത്തിയിട്ടുണെ്‌ടന്നറിഞ്ഞ്‌ അവിടെ ക്യാമ്പ്‌ ചെയ്‌ത്‌ അന്വേഷണം നടത്തിയിട്ടുപോലും ഇയാളെ കണെ്‌ടത്താനായിരുന്നില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.