തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ വീണ്ടും പരാതി. ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഭക്‌തരാണ് ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിലേയ്‌ക്കുള്ള പ്രവേശന കവാടത്തിന് സമീപം തൊഴാനായി ഊഴം കാത്തുനില്‍ക്കുകയായിരുന്ന ഭക്‌തയെ സുരക്ഷാ ജീവനക്കാരി തള്ളിമാറ്റിയെന്നാണ് പരാതി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്‌തരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതി കെട്ടടങ്ങും മുന്‍പാണ് ഭക്‌തരുടെ ഭാഗത്തു നിന്നും സുരക്ഷാ ജീവനക്കാര്‍ക്കെതിരെ വീണ്ടും പരാതിയുമായി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവങ്ങളിലെ വിവാദങ്ങളെ തുടര്‍ന്ന് ഭക്‌തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഒരു പെരുമാറ്റവും ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാക്കരുതെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.







