Home » » ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തി യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ്‌ ചെയ്തു.

ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തി യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ്‌ ചെയ്തു.

Written By Unknown on Monday, 5 May 2014 | 01:08

പാലക്കാട്‌: ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തി യുവതിയെ പ്രലോഭിപ്പിച്ച് കോയമ്പത്തൂരില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ്‌ ചെയ്തു. തൃശൂര്‍ മണ്ണൂത്തി കളപ്പറമ്പില്‍ വീട്ടില്‍ ഹണിയെ(35) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ സ്വന്തം മകളെ പീഡിപ്പിച്ചതിന് തൃശൂര്‍ ജില്ലയില്‍ മറ്റൊരു കേസുമുണ്ട്.

പറളി ചന്തപ്പുരയിലെ ധ്യാനകേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന യുവതിയെയും കൂട്ടി ഫെബ്രുവരി മൂന്നിനാണ് ഹണി കോയമ്പത്തൂരില്‍ എത്തിയത്. ലോഡ്ജ് മുറിയില്‍ വച്ച് പീഡനശ്രമമുണ്ടായപ്പോള്‍ യുവതി ഓടി രക്ഷപ്പെട്ടു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയ ഹണി വീണ്ടും ഫോണ്‍വഴി പ്രലോഭനവുമായി എത്തിയതോടെയാണ് കഴിഞ്ഞയാഴ്ച യുവതി പാലക്കാട്‌ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് ടൗണ്‍ സൗത്ത് സി.ഐ. സി.ആര്‍. പ്രമോദ്, നോര്‍ത്ത് സി.ഐ. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സൗത്ത് ക്രൈം സ്‌ക്വാഡ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.
പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന സ്ത്രീകളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.