ദില്ലി :പാമൊലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വിഎസ് അച്യുതാനന്ദന് സുപ്രീംകോടതി അനുമതി നല്‍കി. ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ അനുവദിക്കണമെന്ന് വിഎസിന്റെ അഭിഭാഷകന്‍ ആര്‍ സതീഷ് ഇന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വിഎസിന്റെ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈയിലേക്ക് മാറ്റി








