ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് മുസ്ലിം ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രശംസ. യുപിഎ സര്‍ക്കാര്‍ ഒരുക്കിയതിലും മികച്ച സൌകര്യങ്ങളാണ് ഹജ്ജിന് വേണ്ടി ബിജെപി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി വിളിച്ച ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇ.ടി. നരേന്ദ്രമോദി സര്‍ക്കാരിന് പ്രശംസ ചൊരിഞ്ഞത്.








