സംസ്ഥാനത്ത് പൊതുവിതരണ മേഖലയില്‍ എപിഎല്‍ - ബിപിഎല്‍ വേര്‍തിരിവ് ഇല്ലാതാകുന്നു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം. സംസ്ഥാനത്തെ പുതിയ റേഷന്‍ കാര്‍ഡുകളുടെ ഉടമസ്ഥാവകാശം ഇനിമുതല്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കായിരിക്കും.
എപിഎല്‍ - ബിപിഎല്‍ വേര്‍തിരിവ് ഇനിമുതല്‍ മുന്‍ഗണനാ വിഭാഗത്തിനും പൊതു വിഭാഗത്തിനും വഴിമാറുകയാണ്. ഇതിനായി പ്രയോറിറ്റി നോണ്‍ പ്രയോറിറ്റി വിഭാഗങ്ങളുടെ പ്രത്യേക പട്ടിക ഉണ്ടാക്കും. ഗുണഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി റാങ്ക് തയ്യാറാക്കി പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പത്ത് മാസത്തിനകം 82 ലക്ഷം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ഭക്ഷ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.
2011ലെ സെന്‍സസ് രേഖകള്‍ അടിസ്ഥാനമാക്കിയാണ് നഗര - ഗ്രാമീണ മേഖലകളുടെ വേര്‍തിരിവ്. പരാതികള്‍ പരിഹരിക്കാന്‍ താലൂക്ക് പഞ്ചായത്തുതല സമിതികളും രൂപീകരിക്കും. അടിസ്ഥാനരേഖയെന്ന നിലയില്‍ റേഷന്‍ കാര്‍ഡ് നിലനിര്‍ത്തുന്നതിനോടൊപ്പം സപ്ലെയ്കോക്ക് പ്രത്യേക പേജ് അടക്കമുള്ള സൗകര്യങ്ങളും ഉണ്ടാകും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഗോഡൗണുകള്‍ കണ്ടെത്താനും റേഷന്‍കടകളില്‍ ബയോ മെട്രിക് സംവിധാനം നടപ്പാക്കാനും നടപടി തുടങ്ങി.