ന്യൂഡല്‍ഹി : സംസ്‌ഥാനത്തെ 312 ബാറുകള്‍ക്ക് ഈ മാസം 30ന് ഹൈക്കോടതി വിധി വരുന്ന വരെ പ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി. അതേസമയം, വിധി വന്ന ശേഷം ഒരുമാസത്തെ സാവകാശം വേണമെന്ന ബാര്‍ ഉടമകളുടെ ആവശ്യം കോടതി തള്ളി. വിധിവരുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിവിധിവരുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
നിശ്ചിയച്ച സമയത്തുതന്നെ ഹൈക്കോടതി ഉത്തരവുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്‌റ്റേ നീട്ടി നല്‍കണമെന്ന ബാറുകളുടെ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തു.
ഹൈക്കോടതിയില്‍ നിന്നുള്ള വിധി എതിരായാല്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നും അതുവരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 30 ന് ഉള്ളില്‍ ഹൈക്കോടതി വിധി പറയുമോ എന്ന് വ്യക്‌തതയില്ലെന്നും ബാര്‍ ഉടമകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവരാത്രി അവധിയ്‌ക്കായി കോടതി ഇന്ന് അടയ്‌ക്കുന്ന പശ്‌ചാത്തലത്തിലായിരുന്നു തിരക്കിട്ട ഹര്‍ജി. ബാര്‍ അടച്ചുപൂട്ടാനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കേയാണ് ഉടമകള്‍ സാവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.








