മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ചു. എന്‍.സി.പി പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴി മുട്ടിയതിനെ തുടര്‍ന്ന് ഇന്നലെയാണ് മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം വഴിപിരിഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി എന്‍.സി.പി അറിയിക്കുകയായിരുന്നു.
കുറഞ്ഞത് 135 സീറ്റും മുഖ്യമന്ത്രി സ്‌ഥാനം പങ്കുവയ്‌ക്കലുമായിരുന്നു എന്‍.സി.പി ആവശ്യപ്പെട്ടത്. എന്നാല്‍ എന്‍.സി.പിയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് എന്‍.സി.പി സഖ്യം അവസാനിപ്പിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തെ മുന്നണി ബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം വഴിപിരിഞ്ഞത്.
അതേസമയം ചവാനെ കാവല്‍ മുഖ്യമന്ത്രിയായി നിലനിര്‍ത്തുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ സി.വി റാവു നിയമോപദേശം തേടി. അതേസമയം മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഏകനാഥ് ഖഡ്‌സെ ഗവര്‍ണറെ കണ്ടിരുന്നു. അടുത്ത മാസം 15നാണ് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ്.








