Home » » സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.

സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.

Written By Unknown on Thursday, 25 September 2014 | 21:07

കൊച്ചി : സംസ്ഥാനത്തെ പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ മറ്റു ബാറുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ഒരുകൂട്ടം ബാറുടമകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.പുതിയ മദ്യനയം രൂപവത്കരിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരേ ഇടക്കാല ഉത്തരവിനായി സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളിയ സാഹചര്യത്തില്‍ ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി ഈ മാസം 30നു മുമ്പു തീരുമാനം എടുക്കണമെന്നു നിര്‍ദേശിച്ചു ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. ജസ്റ്റീസ് കെ. സുരേന്ദ്ര മോഹനനാണു ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ കപില്‍ സിബലും ബാറുടമകള്‍ക്കു വേണ്ടി സുപ്രീംകോടതി അഭിഭാഷകരായ ആര്യമ സുന്ദരം, ഇന്ദിര ജയസിംഗ് എന്നിവരുമാണു ഹാജരായത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.