മുംബൈ: ഭാഗ് മില്‍ഖാ ഭാഗിനും മേരി കോമിനുംശേഷം മറ്റൊരു കായിക താരത്തിന്റെ ജീവിതം കൂടി ബോളിവുഡിന്റെ വെള്ളിത്തിരയിലെത്തുന്നു. മറ്റാരുമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതമാണ് അണിയറയില്‍ ഒരുങ്ങുന്നത്.'ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. വെനസ്ഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷാന്ത് സിംഗ് രാജ്പുതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ റോളില്‍ സിനിമയില്‍ ക്രീസിലെത്തുന്നത്.
തന്റെ ഭാഗ്യ നമ്പറായ ഏഴാം നമ്പര്‍ കുപ്പായത്തില്‍ ബാറ്റേന്തി ക്രീസിലേക്ക് നടക്കുന്ന സുഷാന്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്‍. ട്വിറ്ററിലൂടെ ധോണിയുടെ ഭാര്യ സാക്ഷിയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്. ജൂലൈ മാസം ഏഴാം തിയതിയാണ് ധോണി ജനിച്ചത്. അതിനാലാണ് ധോണി ഏഴ് തന്റെ ഇഷ്ട നമ്പറായി തെരഞ്ഞെടുത്തത്. ചിത്രം അടുത്തവര്‍ഷം തിയറ്ററുകളിലെത്തും.