കൊച്ചി : രാജ്യത്തെ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നിശിതമായി വിമര്‍ശിക്കുന്ന യുട്യൂബ് വീഡിയോ ഷെയര്‍ ചെയ്തു സംവിധായകന്‍ ആഷിക് അബു.തന്റെ ഫേസ്ബുക്ക് പേജിലാണ് ആഷിക് All india bakchod എന്ന യുട്യൂബ് ചാനല്‍ നിര്‍മ്മിച്ച ” The Times of Boobs” എന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് . ദീപിക പദുകോണ്‍ – ടൈംസ് ഓഫ് ഇന്ത്യ വിവാദം മുന്‍നിര്‍ത്തി തയ്യാറാക്കിയ വീഡിയോ ടൈംസ് ഓഫ് ഇന്ത്യക്ക് ഉള്ള ഒരു തുറന്ന പാരയാണ് .അതേസമയം ആദിവാസികളുടെ നില്‍പ്പ് സമരത്തെ പിന്താങ്ങിയ ആഷിക് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരെ കളിയാക്കി കൊണ്ട് ഒരു പ്രമുഖ മലയാള പത്രത്തില്‍ വന്ന ലേഖനമാണ് ആഷിക് അബു ഈ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്യുവാന്‍ കാരണമായത് എന്ന് വേണമങ്കില്‍ കരുതാം.ലേഖനം വന്ന ദിവസം ദയവുചെയ്ത് മനോരോഗികളെ ലേഖകന്മാരായി നിയമിക്കരുതേ… എന്ന് അബു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറല്‍ ആയിരുന്നു .
https://www.youtube.com/watch?v=jGXCjwPhoT0








