തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ ഇനി അമ്മ വേഷത്തില്‍. തലസ്ഥാനത്തെ ഒരു കൂട്ടം യുവാക്കള്‍ നിര്‍മ്മിച്ച അന്ത്യകൂദാശയെന്ന സിനിമയില്‍ ലക്ഷമിയമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സരിത വെള്ളിത്തിരയിലും എത്തുകയാണ്.
തലസ്ഥാനത്തെ ഒരു കൂട്ടം യുവാക്കളുടെ സംരഭമായ പത്മശ്രീ മീഡിയ നിര്‍മ്മിച്ച അന്ത്യ കൂദാശ എന്ന ചിത്രത്തിലൂടെയാണ് സരിതയുടെ സിനിമ പ്രവേശം. കിരണ്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്.
ഫോണ്‍ വിളിക്കുന്നതായിരുന്നു സരിതയുടെ ആദ്യ ഷോട്ട്. ഒറ്റഷോട്ടില്‍ സീന്‍ ഓക്കെയായി. സോളാര്‍ നായിക ഒറ്റ ദിവസം കൊണ്ട് പുതിയ അമ്മ വേഷം അഭിയിച്ചു ഫലിപ്പിച്ചു. മിനിസ്ക്രീനില്‍ താരമായ സരിത ബിഗ് സ്ക്രീനിലും തിളങ്ങുമെന്ന് പ്രതീക്ഷയിലാണ് അണിയറക്കാര്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്. തട്ടിപ്പുകള്‍ക്ക് സരിത ഉപയോഗിച്ച ലക്ഷ്മിയെന്ന പേരാണ് കഥാപാത്രത്തിനുമുള്ളത്. പ്രണയത്തില്‍ കുരുങ്ങി എല്ലാം നശിപ്പിച്ച 20കാരനായ വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ലക്ഷമിയമ്മ. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ വൈകാതെയുണ്ടാകും. മീരാനായര്‍, ബിനുരാജ്, ഗണേഷ്കുമാര്‍ എന്നീ യുവതാരങ്ങളും ഈ ലൌ സസ്പെന്‍സ് ത്രില്ലറിലുണ്ട്. പ്രതിഫലമൊന്നും വാങ്ങാതെ അഭിയിച്ച സരിതയുടെ സ്റാര്‍ വാല്യു ചിത്രത്തിന് നേട്ടമാകുമെന്നാണ് അണിയറക്കാരുടെ കണക്കുകൂട്ടല്‍.