ഇഞ്ചിയോണ്‍: ഇടിക്കൂട്ടിലെ പെണ്‍കരുത്തിലൂടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. വനിതകളുടെ ബോക്‌സിംഗ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം ആണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ കസാഖിസ്ഥാന്റെ ഷെയ്‌ന ഷെബര്‍ബെകോവയെ ആണ് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ട് കസാഖിസ്ഥാന്‍ താരം തേടിയെങ്കിലൂം തുടര്‍ന്നുള്ള മൂന്ന് റൗണ്ടുകളും മേരി തിരിച്ചുപിടിച്ചു. ഇതോടെ ഏഷ്യാഡില്‍ ഇന്ത്യ നേടുന്ന ഏഴാം സ്വര്‍ണമാണിത്.
ഈ മണിപ്പൂരി യുവതി ഒളിന്പിക്സില്‍ വെങ്കലം നേടിയിരുന്നു. മണിപ്പൂരിലെ ന്യുനപക്ഷ സമുദായത്തില്‍ നിന്നു പല പ്രതിസന്ധികളും മറികടന്നാണ് മേരി കോം ഇടിക്കൂട്ടിലെ കരുത്തായത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണ് 33 വയസ്സുകാരിയായ മേരി കോം.








