Home » » കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച തലശ്ശേരിയിലെത്തും.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച തലശ്ശേരിയിലെത്തും.

Written By Unknown on Thursday, 25 September 2014 | 11:44

തലശ്ശേരി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച  തലശ്ശേരിയിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി ഹെലികോപ്ടറില്‍ തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തില്‍ ഇറങ്ങും.
കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍. എസ്. എസ് നേതാവ്  മനോജിന്റെ വീട്  രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ച ശേഷം വൈകിട്ട് തലശ്ശേരി ആര്‍. എസ്. എസ് കാര്യാലയത്തില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം ആറു മണിയോടെ കോഴിക്കോട്ടേക്ക് തിരിക്കും. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.