Home » » കളമശ്ശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട്‌ ടി.ഒ.സൂരജിനെ സി.ബി.ഐ. ചോദ്യംചെയ്‌തു.

കളമശ്ശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട്‌ ടി.ഒ.സൂരജിനെ സി.ബി.ഐ. ചോദ്യംചെയ്‌തു.

Written By Unknown on Sunday, 30 November 2014 | 07:40

കൊച്ചി: കളമശ്ശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിനെ സി.ബി.ഐ. ചോദ്യംചെയ്‌തു. സി.ബി.ഐ.യുടെ തിരുവനന്തപുരം യൂണിറ്റ്‌ എസ്‌.പി.ജോസ്‌ മോഹന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ. സംഘമാണ്‌ സൂരജിനെ ചോദ്യം ചെയ്‌തത്‌. സലീംരാജ്‌ പ്രതിയായ ഭൂമി തട്ടിപ്പ്‌ കേസില്‍ സൂരജും സംശയത്തിന്റെ നിഴലിലാണെന്ന ലാന്‍ഡ്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കുമലവര്‍ധന റാവു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടു.
ആരോപണങ്ങള്‍ നിഷേധിച്ച സൂരജ്‌, എറണാകുളം ജില്ലാ കലക്‌ടറായിരുന്ന ഷെയ്‌ക് പരീത്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ശുപാര്‍ശ ചെയ്‌തതെന്ന്‌ സി.ബി.ഐ. ഉദ്യോഗസ്‌ഥരോട്‌ വിശദീകരിച്ചു.
കളമശ്ശേരിയിലെ ഭൂമി സലീംരാജിന്റെ ബന്ധുക്കള്‍ക്ക്‌ കൈമാറാന്‍ ഉദ്യോഗസ്‌ഥതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യമാണ്‌ സി.ബി.ഐ. അനേ്വഷിക്കുന്നത്‌. ഈ കേസ്‌ നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.