മലപ്പുറം : മകന്റെ വിവാഹം ലളിതമാക്കി നിര്‍ധന കുടുംബത്തിന് തലചായ്‌ക്കാന്‍
അഞ്ച് സെന്റ് സ്ഥലം ദാനമായി നല്‍കി പടപറമ്പിലെ ഉമ്മത്തൂര്‍ കുഞ്ഞാലന്‍
ഹാജി മാതൃകയായി. ആറ് പെണ്‍മക്കളുമായി സാമ്പത്തിക ബാധ്യതകളുടെ ഭാരവും പേറി
വറ്റലൂരിലെ വാടക വീട്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കാളന്‍തോടന്‍
ഉമ്മറിനാണ് വീട് വയ്‌ക്കാനുള്ള ഭൂമി നല്‍കിയത്. പടപ്പറമ്പിലെ
പൗരപ്രധാനിയായ ഉമ്മത്തൂര്‍ കുഞ്ഞാലന്‍ ഹാജിയുടെ രണ്ടാമത്തെ മകന്‍
ഫഹദിന്റെയും കോണോംപാറ ചുങ്കത്ത് നാണത്ത് ഉമ്മറിന്റെ മകള്‍ ഷാനയും
തമ്മിലായിരുന്നു വിവാഹം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.
മജീദ് ഭൂമിയുടെ ആധാരം കൈമാറി. കുഞ്ഞാലന്‍ ഹാജിയുടെ മരുമകനും മുസ്‌ലിം
യൂത്ത് ലീഗ് ജില്ലാ കൗണ്‍സിലറുമായ കുരിക്കള്‍ മുനീര്‍ നേതൃത്വം നല്‍കി.







