എന്നും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മനുഷ്യസ്‌നേഹിയായിരുന്ന അഭിഭാഷകനായിരുന്നു വി.ആര്‍ കൃഷ്ണയ്യര്‍. അഭിഭാഷകന്‍ മുതല്‍ സോഷ്യല്‍ ആക്ടിവിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമൊക്കെയായി ഒരു പുരുഷായുസ്സില്‍ നിര്‍വ്വഹിക്കാവുന്ന കര്‍മ്മരംഗങ്ങളിലൂടെയെല്ലാം അദ്ദേഹം കടന്നു പോയി.- വി.എസ് അച്യുതാനന്ദന്‍
നീതിയുടെ ഗോപുരമാണ് നഷ്ടമായത്. ജനങ്ങളോടൊപ്പം നിന്ന ന്യായാധിപനായിരുന്നു അദ്ദേഹം. ആ ഗോപുരം ഇന്നില്ല. കേരളത്തിന് തീരാ നഷ്ടമാണത് - രമേശ് ചെന്നിത്തല. കേരളത്തിലെ പൊതു സമൂഹത്തിന്റെ ഉറച്ച ശബ്ദമായിരുന്നു വി.ആര്‍ കൃഷ്ണയ്യര്‍. കോടതിയും നിയമവ്യവസ്ഥയും സാധാരണക്കാരന് ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച ന്യായാധിപനായിരുന്നു കൃഷ്ണയ്യര്‍ സ്വാമി. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് മറ്റുള്ള ന്യായാധിപന്മാര്‍ ജനകീയ വിധികള്‍ പ്രസ്താവിച്ചത്.- എ.കെ ആന്റണി
നീതിന്യായ രംഗത്തെ ദാര്‍ശനികനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളിയുമായിരുന്നു വി.ആര്‍ കൃഷ്ണയ്യര്‍. മരണം വരെ ജനങ്ങളുടെ നീതിപാലകനായിരുന്നു അദ്ദേഹം.- പ്രകാശ് കാരാട്ട്
പാവങ്ങളോട് കരുണയുള്ള സാമൂഹ്യ വീക്ഷണം വച്ചു പുലര്‍ത്തിയ സമുന്നതനായ വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍. അദ്ദേഹത്തിന്റെ സാമൂഹിക നിലപാടുകളില്‍ ആര്‍ക്കും വിയോജിക്കാന്‍ കഴിയുമായിരുന്നില്ല.- വയലാര്‍ രവി








