കൊല്ലം: മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും എതിര്‍പ്പുമായി വരുന്നവര്‍ക്കു മറ്റു താല്‍പര്യങ്ങള്‍ ഉണ്ടാകാമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍. ജനപക്ഷയാത്രയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണു സുധീരന്‍ നിലപാടില്‍ വിട്ടുവീഴ്‌ചയില്ലെന്നു വ്യക്‌തമാക്കിയത്.
മദ്യനയത്തില്‍ മാറ്റമുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമങ്ങളില്‍നിന്നുള്ള അറിവേയുള്ളൂ. വിനോദസഞ്ചാരമേഖലയെ മദ്യനയം ബാധിക്കുമെന്ന ധാരണ മാറണം. ഇക്കാര്യത്തില്‍ നിയമപോരാട്ടം തുടരും. ആരോഗ്യ/തീര്‍ഥാടന വിനോദസഞ്ചാരങ്ങളും ഇതിനൊപ്പം പ്രധാനമാണ്. മദ്യനയം ഒരുദിവസം കൊണ്ട് ഉണ്ടായതല്ല, കെ. കരുണാകരന്റെ കാലം മുതല്‍ രൂപപ്പെടുത്തിയതാണ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ചാരായം നിരോധിച്ചു. ഉമ്മന്‍ ചാണ്ടി കള്ളുഷാപ്പുകളുടെ എണ്ണവും കുറച്ചു.
സമൂഹപുരോഗതിക്കായുള്ള ഏതു തീരുമാനമെടുത്താലും അതിനെതിരേ നിക്ഷിപ്‌ത താല്‍പര്യക്കാര്‍ രംഗത്തുവരും. സമൂഹനന്മയ്‌ക്കായി സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കുമ്പോള്‍ കോടതികള്‍ ഇടപെടുന്നതു ശരിയല്ല. കോടതിവിധികള്‍ ആത്യന്തികമായി ജനനന്മ ലക്ഷ്യമാക്കിയാകണം. ജനപക്ഷയാത്രയ്‌ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുത്തതു നല്ല രാഷ്‌ട്രീയം വളര്‍ത്തിയെടുക്കാനാണ്. അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി തുടരും. കരിമണല്‍ ഖനനത്തിനുള്ള ഹൈക്കോടതി വിധിക്കെതിരേ ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാതിരുന്നതു പോരായ്‌മയാണെന്നും സുധീരന്‍ പറഞ്ഞു.