തിരുവനന്തപുരം: മന്ത്രി കെ.എം. മാണിയെയും ബാറുകാരെയും രക്ഷിക്കാനാണു മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപിച്ചു. നയം പ്രഖ്യാപിച്ചശേഷം നിയമസഭയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പൊറാട്ടുനാടകം കളിക്കുകയാണ്. ബാര്‍ മുതലാളിമാരുമായുള്ള ഒത്തുകളിയേത്തുടര്‍ന്നാണു മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്നാണു മാധ്യമവാര്‍ത്തകള്‍. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ ബാറുടമകള്‍ക്കു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്. മദ്യമുതലാളിമാരുമായുള്ള ധാരണപ്രകാരമാണു സര്‍ക്കാര്‍ കോടതിയില്‍ കേസുകള്‍ തോറ്റുകൊടുക്കുന്നത്- വി.എസ്. ആരോപിച്ചു.








