Home » » മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സ്‌ഥാപിതതാല്‍പര്യക്കാര്‍ക്കു മുന്നില്‍ മുട്ടുമടക്കില്ല ;വി.എം. സുധീരന്‍.

മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സ്‌ഥാപിതതാല്‍പര്യക്കാര്‍ക്കു മുന്നില്‍ മുട്ടുമടക്കില്ല ;വി.എം. സുധീരന്‍.

Written By Unknown on Friday, 5 December 2014 | 16:36

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സ്‌ഥാപിതതാല്‍പര്യക്കാര്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നു കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. മദ്യനയം നടപ്പാക്കുകയെന്നതു യു.ഡി.എഫിന്റെ ഉറച്ച തീരുമാനമാണ്‌. കോടതി ഇടപെടലുകള്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. ജനങ്ങളെ ദ്രോഹിച്ചുണ്ടാക്കുന്നപണം വേണ്ടെന്ന നിലപാട്‌ ആര്‍ജവത്തോടെ സ്വീകരിക്കണമെന്നും ജനപക്ഷയാത്രയ്‌ക്കു വിവിധയിടങ്ങളില്‍ ലഭിച്ച സ്വീകരണങ്ങളില്‍ അദ്ദേഹം പറഞ്ഞു.
 
418 ബാറുകള്‍ക്കു നിലവാരമില്ലെന്ന എക്‌സൈസ്‌ കമ്മിഷണറുടെ റിപ്പോര്‍ട്ട്‌ തള്ളിയ ഇടതുപക്ഷമാണ്‌ 731 ബാറുകള്‍ പൂട്ടിയ യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്നത്‌. ആരോപണമുന്നയിച്ച ബാര്‍ ഉടമകള്‍ക്കുപോലും ഉറപ്പില്ലാത്ത പ്രശ്‌നം പൊക്കിപ്പിടിച്ചാണ്‌ ഇടതുസമരം. അന്വേഷണം തീരുമാനിക്കേണ്ടതു വിജിലന്‍സ്‌ ഡയറക്‌ടറാണെന്ന ഹൈക്കോടതി നിര്‍ദേശം, ബാര്‍ ഉടമകളുടെ വാദം ഏറ്റുപിടിച്ച ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയാണ്‌. തുടക്കത്തില്‍ മദ്യനയം അംഗീകരിച്ച പിണറായി വിജയന്റെ നിലപാടുമാറ്റം എന്തുകൊണ്ടെന്നറിയില്ല. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്‌. സര്‍ക്കാര്‍ വിസ്‌മയകരമായ വികസനപ്രവര്‍ത്തനങ്ങളാണു നടത്തുന്നതെന്നും സുധീരന്‍ ആരോപിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.