Home » » ഹോളിവുഡ്‌സിനിമ 'ഫ്രീ ദി നിപ്പിള്‍' ബലാത്സംഗങ്ങള്‍ കൂട്ടുമെന്ന്‌.

ഹോളിവുഡ്‌സിനിമ 'ഫ്രീ ദി നിപ്പിള്‍' ബലാത്സംഗങ്ങള്‍ കൂട്ടുമെന്ന്‌.

Written By Unknown on Friday, 5 December 2014 | 08:03

സ്‌ത്രീകള്‍ക്ക്‌ പൊതുവേദിയില്‍ നഗ്നതാപ്രദര്‍ശന സ്വാതന്ത്ര്യത്തിന്‌ വേണ്ടിയുള്ള ഹോളിവുഡ്‌സിനിമ 'ഫ്രീ ദി നിപ്പിള്‍' ബലാത്സംഗങ്ങള്‍ കൂട്ടുമെന്ന്‌ ഹോളിവുഡ്‌താരം മിഷേലാ റോഡ്രിഗ്രസ്‌. സ്‌ത്രീ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും യുഎസിലെ സെന്‍സര്‍ഷിപ്പ്‌ നിയമം എടുത്തുമാറ്റുന്നത്‌ സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അരാജകത്വത്തിന്‌ കാരണമാകുമെന്നും താരം ട്വീറ്റ്‌ ചെയ്‌തു.
ഫ്രീ ദി നിപ്പിള്‍ അമേരിക്കന്‍ പുരുഷന്മാര്‍ക്കിടയില്‍ ബലാത്സംഗ പ്രവണത കൂട്ടാന്‍ സഹായിക്കുമെന്ന്‌  ട്വീറ്റില്‍ പറഞ്ഞു. ഇതേ പേരില്‍ ഹോളിവുഡ്‌ സംവിധായിക ലിനാ എസ്‌കോ ചെയ്യുന്ന സിനിമയുടെ വലിയ പ്രചാരകയായി നേരത്തേ അഭിപ്രായം പുറപ്പെടുവിച്ചിട്ടുള്ള മിഷേല ഇതാദ്യമായിട്ടാണ്‌ സിനിമയ്‌ക്കെതിരേ തിരിച്ചടിച്ചിരിക്കുന്നത്‌.
അതേസമയം ഈ സിനിമയുടെ ലക്ഷ്യം സ്‌ത്രീകള്‍ക്കിടയില്‍ ടോപ്‌ലെസ്‌ പ്രവണത വര്‍ദ്ധിപ്പിക്കുകയല്ല മറിച്ച്‌ ലിംഗ സമത്വം എന്ന ആശയം പ്രചരിപ്പിക്കുകയാണെന്ന്‌ സംവിധായിക ലിനാ എസ്‌കോ പറയുന്നു. ടോപ്‌ലെ സ്‌ എന്നത്‌ സ്‌ത്രീകളുടെ അടിസ്‌ഥാന അവകാശമാണെന്നും പല സ്‌ഥലത്തും പരസ്യമായി മുലയൂട്ടുന്നത്‌ ഇപ്പോഴും നിയമവിരുദ്ധമാണെന്നും പുരുഷന്റെ അവകാശങ്ങള്‍ക്ക്‌ തുല്യാവകാശം തന്നെ സ്‌ത്രീകള്‍ക്കും വേണമെന്നാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ലിന പറയുന്നു.
സെന്‍സര്‍ഷിപ്പ്‌ നിയമങ്ങള്‍ക്കെതിരേ യുവതികള്‍ നടത്തിയ ടോപ്‌ലെസ്‌ സമരങ്ങളുടെ യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്‌ഥാനമാക്കിയാണ്‌ ലിനയുടെ ഈ ആക്ഷേപഹാസ്യ സിനിമ വരുന്നത്‌. പത്തുലക്ഷം ഡോളര്‍ ചെലവ്‌ വരുന്ന സിനിമ ജനുവരിയില്‍ റിലീസ്‌ ചെയ്യും. ലിനാ എസ്‌കോ തന്നെയാണ്‌ സിനിമയില്‍ പ്രധാനവേഷം ചെയ്‌തിരിക്കുന്നത്‌. സിനിമ ഇപ്പോള്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്‌.
പൊതുവേ ആക്ഷന്‍ സിനിമകളില്‍ നായികയായ മിഷേലയെ ഫാസ്‌റ്റ് ആന്റ്‌ ഫ്യൂരിയസ്‌ പരമ്പര സിനിമകള്‍ വഴി മലയാളികള്‍ അറിയും. ജയിംസ്‌ കാമറുണിന്റെ പണംവാരി ചിത്രം അവതാറില്‍ ക്യാപ്‌റ്റന്‍ ട്രഡി ഷാകണെ അവതരിപ്പിച്ചതും മിഷേലയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.