Home » » ബാര്‍ കോഴ ആരോപണത്തില്‍ ബിഷപ്പ്‌ മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയില്‍ മലക്കം മറിഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍ ബിഷപ്പ്‌ മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയില്‍ മലക്കം മറിഞ്ഞു.

Written By Unknown on Friday, 5 December 2014 | 07:50

കോട്ടയം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രസ്‌താവനയില്‍ നിന്ന്‌ താമരശേരി രൂപതാ ബിഷപ്പ്‌ ബിഷപ്പ്‌ മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയില്‍ മലക്കം മറിഞ്ഞു. മാണി കോഴ വാങ്ങിയെന്ന്‌ പറഞ്ഞിട്ടില്ല. മദ്യനയം തിരുത്തിയാല്‍ കോഴ വാങ്ങിയെന്ന്‌ വിശ്വസിക്കേണ്ടി വരുമെന്നാണ്‌ ഉദ്ദേശിച്ചതെന്ന്‌ താമരശേരി ബിഷപ്പിന്റെ ഓഫീസ്‌ പുറത്തിറക്കിയ പ്രസ്‌താവന വ്യക്‌തമാക്കി. പ്രസംഗത്തില്‍ നിന്ന്‌ ഒരു ഭാഗം അടര്‍ത്തിയെടുത്ത്‌ കാണിക്കുകയായിരുന്നു. പ്രശ്‌നത്തില്‍ ആശങ്ക രേഖപ്പെടുത്തുക മാത്രമാണ്‌ ചെയ്‌തതെന്നും ബിഷപ്പിന്റെ ഓഫീസ്‌ വ്യക്‌തമാക്കി.
കോട്ടയത്ത്‌ നടന്ന മദ്യവിരുദ്ധ സമിതി യോഗത്തിലായിരുന്നു ബിഷപ്പിന്റെ വിവാദ പ്രസ്‌താവന. മാണി കോഴ വാങ്ങിയില്ലെന്ന്‌ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ മദ്യനയത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട്‌ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന. സര്‍ക്കാര്‍ ഈ നിലപാട്‌ തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്‌ വിവാദമായതോടെയാണ്‌ താമരശേരി രൂപത നിലപാട്‌ മയപ്പെടുത്തി വിശദീകരണം നല്‍കിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.