കോഴിക്കോട്: ദേശീയപാതയ്ക്കുവേണ്ടി 45 മീറ്റര്‍ ഭൂമി തന്നെ വേണമെന്ന ശാഠ്യവുമായി മുന്നോട്ട് പോകുന്ന മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞിന്റെ നിലപാട് കച്ചവട താല്‍പര്യത്തോടെയുള്ളതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം.അഷ്‌റഫ് പറഞ്ഞു.
ദേശീയപാതയുടെ കാര്യത്തില്‍ വഞ്ചനാപരമായ നിലപാടാണ് എല്ലാ സന്ദര്‍ഭങ്ങളിലും പൊതുമരാമത്ത് മന്ത്രി തുടര്‍ന്നുപോരുന്നത്. കോര്‍പ്പറേറ്റുകളുടെ താല്‍പര്യം ഭംഗിയായി സംരക്ഷിക്കുന്നവര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ പൊതുമാരാമത്ത് മന്ത്രിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവുകയാണ്. ദേശീയപാത അതോറിറ്റി 30 മീറ്റര്‍ എന്ന ആവശ്യം ഒരു സന്ദര്‍ഭത്തിലും അംഗീകരിച്ചില്ലെന്നിരിക്കെ ഇപ്പോള്‍ അതോറിറ്റുയുടെ ചുമലില്‍ കെട്ടിവെച്ച് തല ഊരാന്‍ ശ്രമിക്കുന്നത് കാപട്യമാണ്. 30 മീറ്ററില്‍ ആറ്‌വരിപാതയാണ് സര്‍ക്കാറിന്റെ നയമെന്ന് പ്രഖ്യാപിച്ച് മെയ് 15ന് മുഴുവന്‍ പത്രങ്ങളിലും പരസ്യം നല്‍കിയത് എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കണം. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്








