Home » » കെ.എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു.

കെ.എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു.

Written By Unknown on Friday, 5 December 2014 | 02:32

തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. മാണിക്കെതിരെ മൊഴി നല്‍കാന്‍ ആരോപണം ഉന്നയിച്ച ബാറുടമകള്‍ മുന്നോട്ടുവരാത്തത് കണക്കിലെടുത്താണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മൊഴി നല്‍കാന്‍ ഒരു മാസം സാവകാശം നല്‍കണമെന്ന ബാറുടമകളുടെ ആവശ്യം അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് വിജിലന്‍സ്. ഇതോടെ ലഭ്യമായ തെളിവുകളും മൊഴികളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.
ലഭ്യമായ തെളിവുകള്‍ വച്ച് മാണിക്കെതിരെ എന്ത് നിലപാട് സ്വീകരിക്കണമെന്ന് വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചശേഷമായിരിക്കും കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച വിജിലന്‍സ് ഓദ്യോഗികമായി തീരുമാനമെടുക്കുക.
ബാര്‍ ഹോട്ടലുടമകളുടെ അസോസിയേഷന്‍ നേതാവ് രാജ്കുമാര്‍  അടക്കമുള്ളവരാണ് മൊഴി നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നത്. അനുവദിച്ച സമയപരിധി കഴിഞ്ഞതിനാല്‍ ഇനി ആരുടെയും മൊഴി എടുക്കേണ്ടതില്ലെന്നും കൂടുതല്‍ സമയം നീട്ടി നല്‍കേണ്ടതില്ലെന്നുമാണ് വിജിലന്‍സിന്റെ നിലപാട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.