Home » » പര്‍ദ്ദ വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നു ഡോ.ഫസല്‍ ഗഫൂര്‍.

പര്‍ദ്ദ വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നു ഡോ.ഫസല്‍ ഗഫൂര്‍.

Written By Unknown on Friday, 5 December 2014 | 02:27

കോഴിക്കോട്: പര്‍ദ്ദ വിഷയത്തില്‍ തന്റെ അഭിപ്രായത്തെ ചോദ്യം ചെയ്ത ന്യൂനപക്ഷ കമ്മീഷനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നു എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. പര്‍ദ്ദയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ന്യൂനപക്ഷ കമ്മീഷന്‍ അയച്ച നോട്ടീസ് ചോദ്യം ചെയ്താണ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ന്യുനപക്ഷ കമ്മിഷന്റെ നിലപാട് ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്. വ്യക്തിപരമായി അഭിപ്രായം പറയാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്. ഇന്ത്യ ഭരിക്കുന്ന താലിബാനോ മറ്റോ ആണോയെന്ന് തനിക്കറിയണമെന്നും ഡോ.ഗഫൂര്‍ പറഞ്ഞു.
എം.ഇ.എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലാണ് മുഖം മൂടിയ പര്‍ദ്ദ ധരിക്കുന്നത് ഇസ്‌ലാമിനു യോജിച്ചതല്ലെന്ന പ്രസ്താവന ഗഫൂര്‍ നടത്തിയത്. തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ല. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.