കോഴിക്കോട്: കൊച്ചിക്കു പിന്നാലെ ചുംബന സമരത്തിന്റെ രണ്ടാംഘട്ടം നാളെ കോഴിക്കോട്ട് നടക്കും. "കിസ് ഇന്‍ ദി സ്‌ട്രീറ്റ്" എന്ന പേരില്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ്‌സ്‌റ്റാന്‍ഡിനു മുമ്പിലാണു പരിപാടി. കിസ് ഇന്‍ ദി സ്‌ട്രീറ്റ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുംബന പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഒരു സ്‌ഥലത്തു മാത്രമായി കേന്ദ്രീകരിക്കുകയായിരുന്നു.
അതേസമയം, കൊച്ചിയില്‍ നടന്ന ചുംബന സമരത്തോടുള്ള പോലീസിന്റെ പ്രതികരണം കോഴിക്കോട്ട് ആവര്‍ത്തിക്കില്ലെന്നാണു സൂചന. സമരത്തെ എതിര്‍ക്കാനോ സമരക്കാരെ തടയാനോ പോലീസ് രംഗത്തുണ്ടാവില്ല. ഇതിനായി പ്രത്യേക പോലീസ് സേനയേയും വിന്യസിക്കില്ല.എന്നാല്‍, സമരത്തിനുനേരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പോലീസ് ഇടപെടും. ചുംബനസമരത്തിനു കൊച്ചിയിലേതുപോലെ പ്രവര്‍ത്തകര്‍ സംഘടിക്കില്ലെന്നാണ് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്നുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളും സമരത്തില്‍ പങ്കുചേരും. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും സമരത്തിനാളുകള്‍ എത്തും.








