Home » » ഫസല്‍ ഗഫൂറിന് നോട്ടീസ് അയച്ച ന്യൂനപക്ഷ കമ്മിഷന്റെ നടപടിക്കെതിരെ വി ടി ബല്‍റാം.

ഫസല്‍ ഗഫൂറിന് നോട്ടീസ് അയച്ച ന്യൂനപക്ഷ കമ്മിഷന്റെ നടപടിക്കെതിരെ വി ടി ബല്‍റാം.

Written By Unknown on Saturday, 6 December 2014 | 10:02

കൊച്ചി : സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന് നോട്ടീസ് അയച്ച സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നടപടിക്കെതിരെ വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ലൈംഗിക പീഡനത്തിനിരയായ കൊച്ചുകുഞ്ഞിനേപ്പോലും അവഹേളിക്കുന്നവര്‍ക്കെതിരെ സാങ്കേതികത്വം പറഞ്ഞ് ഒരു നടപടിയും സ്വീകരിക്കാത്ത ന്യൂനപക്ഷ കമ്മീഷന്‍ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ നടപടിക്കൊരുങ്ങുന്നു എന്നത് ആശ്ചര്യകരമാണെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.