Home » » കോഴിക്കോട്‌ ചുംബന സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

കോഴിക്കോട്‌ ചുംബന സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

Written By Unknown on Sunday, 7 December 2014 | 02:33

കോഴിക്കോട്‌: കോഴിക്കോട്‌ നടത്തിയ  ചുംബന സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. സമരത്തെ എതിര്‍ത്ത്‌ ഹനുമാന്‍ സേന രംഗത്ത്‌ വന്നതോടെയാണ്‌ സമരം സംഘര്‍ഷത്തില്‍ കലാശിച്ചത്‌. ഇതേതുടര്‍ന്ന്‌ കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകരെയും ഹനുമാന്‍ സേന പ്രവര്‍ത്തകരെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു നീക്കി. ഇരുപതോളം പേരാണ്‌ ചുംബന സമരം നടത്താന്‍ എത്തിയത്‌. മാവൂര്‍ റോഡില്‍ നിന്നാണ്‌ ചുംബന സമരക്കാര്‍ മുദ്രാവാക്യം വിളിച്ച്‌ എത്തിയത്‌. അതേസമയം പ്രതിഷേധക്കാരും സ്‌ഥലത്ത്‌ തടിച്ചു കൂടിയത്‌ സംഘര്‍ത്തിനിടയാക്കി.
സമരം നടന്നാല്‍ കയ്യാങ്കളിയിലേക്ക്‌ നീങ്ങുമെന്ന സാഹചര്യത്തിലാണ്‌ ചുംബന സമരക്കാരെയും എതിര്‍ക്കാന്‍ വന്നവരെയും അറസ്‌റ്റ് ചെയ്‌ത് നീക്കിയത്‌. ബസ്‌ സ്‌റ്റാന്‍ഡിന്റെ മൂന്ന്‌ ഭാഗത്തായാണ്‌ സമരം നടത്താന്‍ നിശ്‌ചയിച്ചിരുന്നത്‌. സമരം കാണാനും നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. സമരം കാണാനെത്തിയവര്‍ തമ്മിലും സമരത്തെ അനുകൂലിച്ചും എതിര്‍ത്തും വാക്കേറ്റം രൂക്ഷമായതോടെ കാഴ്‌ചക്കാര്‍ തമ്മിലും സംഘര്‍ഷവും കയ്യാങ്കളിയും ഉണ്ടായി. ചുംബന സമരക്കാരെ ഹനുമാന്‍ സേനക്കാര്‍ ആക്രമിക്കുമെന്ന സാഹചര്യത്തലാണ്‌ പോലീസ്‌ ഇടപെട്ടത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.