Home » » സിപിഐയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വീണ്ടും പിണറായി വിജയന്‍

സിപിഐയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വീണ്ടും പിണറായി വിജയന്‍

Written By Unknown on Sunday, 7 December 2014 | 04:56

തിരുവനന്തപുരം : സിപിഐയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ കടമ നിറവേറ്റിയത്‌ സിപിഎമ്മാണ്‌. കമ്മ്യൂണിസ്‌റ്റ് എണ്ണ പേരുണ്ടായിട്ട്‌ കാര്യമില്ലെന്നും ചെയ്യേണ്ടത്‌ ചെയ്യാന്‍ കഴിയണമെന്നും പിണറായി പറഞ്ഞു.
സിപിഎം ഇല്ലെങ്കില്‍ ഇടതു പ്രസ്‌ഥാനങ്ങള്‍ ജീര്‍ണ്ണതയിലേയ്‌ക്ക് കൂപ്പുകുത്തുന്നു. പാര്‍ട്ടിയുടെ തകര്‍ച്ച ഒഴിവായത്‌ സിപിഎം ഉണ്ടായതുകൊണ്ടാണെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യമാണ്‌ ഉള്ളതെന്നും സിപിഐ പറയുന്നത്‌ സിപിഎം കേള്‍ക്കേണ്ടി വരുമെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതു രാജ്യത്തിന്റെ പുരോഗതിക്ക്‌ ആവശ്യമാണ്‌. ഇന്ത്യയിലെ 32 കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെയും ലയനമാണു സിപിഐയുടെ ലക്ഷ്യമെന്നും പന്ന്യന്‍ പറഞ്ഞിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.