കോഴിക്കോട്;ചുംബന സമരത്തിന് പിന്തുണയുമായെത്തിയ
തിരക്കഥാകൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ് പ്രേംചന്ദിനും നേരെയും
കൈയേറ്റം നടന്നു. മിഠായിത്തെരുവില്‍ എസ്.കെ പൊറ്റക്കാടിന്റെ
പ്രതിമയ്‌ക്ക് മുന്നില്‍വച്ചാണ് ശിവസേനക്കാര്‍ ഇവരെ മര്‍ദ്ദിച്ചത്.
പോലീസ് അറസ്റ്റ് ചെയ്‌ത് വിട്ടയച്ച കിസ് ഓഫ് ലൗവ് പ്രവര്‍ത്തകരെയും
ഹനുമാന്‍ സേന ആക്രമിച്ചു. യുവാവിനും യുവതിക്കും നേരെയാണ് ക്രൂരമായ ആക്രമണം
ഉണ്‌ടായത്. പത്തോളം പേര്‍ ഇവരെ വളഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു.








